അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ചതാക്കുക എന്നത് തികച്ചും ബൃഹത്തായ ചുമതലയാണ് എന്നാൽ സുധി കോപ്പ എന്ന അഭിനേതാവ് അത് കൃത്യമായി എപ്പോഴും ചെയ്യുന്നൂ എന്നത് അദ്ദേഹത്തിന്റെ അർപ്പണബോധം തന്നെയാണ് തെളിവാക്കുന്നത് . വവ്വാൽ സിനിമയിലെ രഘു എന്ന ക്യാരക്റ്റർ വളരെ ആഴമുള്ള കഥാപാത്രമാണ്.
അത് വളരെയധികം ഭംഗിയായി ഫലിപ്പിച്ചിരിക്കുന്നൂ എന്ന് അണിയറക്കാർ പറയുന്നു. ചിത്രത്തിൽ സുധിയുടെ ഡബ്ബിങ് പൂർത്തിയാക്കിയശേഷമാണ് വാസുവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തു വിടുന്നത്.
വവ്വാലിന്റെ ഇതുവരെയുള്ള ഓരോ അപ്ഡേഷനും പോലെത്തന്നെ വളരെ മികച്ചതാണ് ഈ ആഴ്ച്ചയിലെ അപ്ഡേഷനും. ചിത്രം ഉടൻ തീയേറ്ററിലേക്കെന്നു അണിയറക്കാർ കൂട്ടിച്ചേർക്കുന്നൂ, ചിത്രത്തിന്റെ റിലീസിംഗ് തീയതി എന്നാണെന്നു ചോദിച്ചു കമന്റുകൾ വരുന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഈ വിവരണം ഉള്ളത് ഷഹ്മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ.
മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.
ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

