കണ്ണൂർ ∙ നിയമനടപടികൾക്കായി മറ്റു സർക്കാർ വകുപ്പുകൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കലക്ടറേറ്റ് വളപ്പിൽ ഉപേക്ഷിച്ച്ത് പൊലീസിനു തലവേദനയായി. ഇത്തരത്തിലുള്ള 6 വാഹനങ്ങളുടെ ഉടമകളെത്തേടി നടക്കുകയാണ് സിറ്റി പൊലീസ്.
സംസ്ഥാന സർക്കാരിന്റെ ഹരിതപദവി ലഭിച്ച ആദ്യ കലക്ടറേറ്റിലാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ 6 വാഹനങ്ങൾ വള്ളിപ്പടർപ്പുകൾക്കുള്ളിൽ കിടക്കുന്നത്.
2 ഓട്ടോറിക്ഷ, ഒരു വാൻ, 3 ബൈക്കുകൾ എന്നിവയാണ് സിവിൽ സപ്ലൈ ഓഫിസിനു പിൻവശത്തുള്ളത്. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം കലക്ടറേറ്റും സിവിൽ സ്റ്റേഷനും ശുചീകരിക്കാൻ തീരുമാനിച്ചപ്പോഴാണ് ഈ വാഹനങ്ങൾ ശ്രദ്ധയിൽപെട്ടത്.
കൊല്ലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ മിക്ക വാഹനങ്ങളും തുരുമ്പെടുത്തിട്ടുണ്ട്.
നിയമനടപടികൾക്കായി പിടിച്ചെടുത്ത ഇവ ഉടമകൾക്കു കൈമാറാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. തങ്ങൾക്ക് വാഹനവുമായി ബന്ധമില്ലെന്നു പിടികൂടിയ വകുപ്പുകൾ എഴുതി നൽകിയതോടെ ഉടമകളെ കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമായി.
രണ്ടുതവണ ഉടമകൾക്കു കത്തയച്ചെങ്കിലും ആരും വന്നില്ല. 30 ദിവസത്തിനകം ഉടമകൾ എത്തിയില്ലെങ്കിൽ ലേലം ചെയ്യുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ഇതുസംബന്ധിച്ച് ലേല വിളംബരം ഇറക്കിയെങ്കിലും ആരും വന്നില്ല. വാഹനങ്ങൾ പുനരുപയോഗിക്കാൻ പറ്റില്ലെന്ന് ആർടിഒ സാക്ഷ്യപ്പെടുത്തിയതിനാൽ പൊളിച്ചുവിൽക്കുന്നവർക്കു ലേലം ചെയ്യും.
രേഖകളുമായി യഥാർഥ ഉടമകൾ എത്തിയാൽ അവർക്കു കൈമാറുമെന്ന് പൊലീസ് പറഞ്ഞു. 0497 2763339.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

