ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്.
യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
വിവാഹത്തിന് മുന്പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
”എന്റെ യുട്യൂബ് വീഡിയോകൾക്ക് വന്ന ചില കമന്റ്സ് ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വെച്ചിരുന്നു. എപ്പോഴെങ്കിലും അതിനെല്ലാമുള്ള മറുപടി നൽകണമെന്ന് കരുതിയാണ് അന്ന് അത് എടുത്ത് വച്ചത്.
പോസിറ്റീവ് കമന്റിടുന്ന എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ചില നെഗറ്റീവ് കമൻ്റുകളും വരാറുണ്ട്.
”വീട്ടുജോലി അറിയാത്തവർക്ക് എന്തിനാണ് പാത്രങ്ങൾ. ഒരു പിണ്ണാക്കും അറിയില്ല.
ഒരു ചായ പോലും ഉണ്ടാക്കാറില്ലല്ലോ”, എന്നായിരുന്നു ഒരു കമന്റ്. എന്റെ കയ്യിൽ നിന്നും ഒരു ഗ്ലാസ് വെള്ളം പോലും മേടിച്ച് കുടിച്ചിട്ടുള്ളവരല്ല ഇവരാരും.
പിന്നെ എന്ത് അടിസ്ഥാനത്തിലാണ് എനിക്ക് ചായ പോലും ഇടാൻ അറിയില്ലെന്ന് പറയുന്നത്. ജീവിച്ച് പോകാനുള്ള പാചകം എനിക്ക് അറിയാം.
കല്യാണത്തിന് മുൻപ് പാചകം പഠിച്ച് പെർഫെക്ടായിട്ടല്ല ഞാൻ വന്നത്. എങ്കിലും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന് അത്യാവശ്യം രുചിയുണ്ടാകാറുണ്ട്.
ഞാൻ ചൈൽഡിഷായി പെരുമാറുന്നുവെന്നും ബോസിയാണെന്നും പറയുന്നവരോടും ചിലത് പറയാനുണ്ട്. വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത്.
ഞങ്ങളുടെ വീട്ടിലെ ഏറ്റവും ആക്ടീവായ, എല്ലാവരുടേയും തല തിന്നുന്ന വ്യക്തിയാണ്. ബോസിയല്ല.
വീഡിയോ ലൈവാകാൻ ഇടിച്ചുകയറി സംസാരിക്കുന്നതാണ്. വീഡിയോയിൽ കാണുന്നത് പോലെയല്ല ആരുടേയും ജീവിതം.
ഞാൻ കൊഞ്ചി സംസാരിക്കുന്നുവെന്നും ചിലർ വിമർശിച്ച് കണ്ടു. എന്റെ ഭർത്താവിനോടും അനിയത്തിയോടും എന്റെ വീട്ടുകാരോടുമല്ലേ കൊഞ്ചി സംസാരിക്കുന്നത്? ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നത് അൽപം കൊഞ്ചിയും ചൈൽഡിഷായുമെല്ലാമാണ്.
സംസാരത്തിന് ഇടയിൽ ഞാൻ ദൈവമെന്ന് ഇടയ്ക്കിടെ പറയുന്നതിനേയും ചിലർ വിമർശിച്ച് കണ്ടു. ഞാൻ ദൈവ വിശ്വാസിയാണ്.
എന്റെ ജീവിതത്തിൽ വിജയവും നേട്ടങ്ങളും ഉണ്ടാകുമ്പോൾ ഞാൻ ആദ്യം നന്ദി പറയുന്നത് ദൈവത്തോടാണ്”, ആലീസ് ക്രിസ്റ്റി പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

