ദില്ലി: വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന് മിശ്രയ്ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിലായിരുന്നു സംഭവം. നാല് തവണ വെടിയുതിർത്തെങ്കിലും രോഹന് മിശ്ര വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.രോഹന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിയുഷ് കുമാര്‍ തിവാരി, ഋഷഭ്, തപസ് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നാണ് രോഹന് പൊലീസിന് മൊഴി നൽകിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് സുരക്ഷയില്ലെന്നാരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധവുമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

