ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടം പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് നിരാശ.
ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അമേരിക്കന്‍ മീഡിയം പേസര്‍ ഷാഡ്ലി വാൻ ഷാൽക്വിക്ക് ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്.
നാലു മത്സരങ്ങളില്‍ നിന്ന് 7.76 ശരാശരിയിലും 6.80 ഇക്കോണമിയിലും രണ്ട് നാലു വിക്കറ്റ് പ്രകടനമടക്കം 13 വിക്കറ്റുമായാണ് ഷാൽക്വിക്ക് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്. വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ സാന്നിധ്യം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്.
നാലു മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ 6.88 ശരാശരിയില്‍ 5.16 എന്ന മോഹിപ്പിക്കുന്ന ഇക്കോണമിയിലാണ് വിക്കറ്റ് വേട്ട നടത്തിയത്.
വരുണ്‍ എറിഞ്ഞ 72 പന്തില്‍ 62 റണ്‍സ് മാത്രമാണ് എതിരാളികള്‍ സ്കോര്‍ ചെയ്തത്. വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമത് സിംബാബ്വെയുടെ ബ്ലെസ്സിംഗ് മുസര്‍ബാനിയാണ്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ മുസര്‍ബാനി 7.88 ശരാശരിയിലും 5.91 ഇക്കോണമിയിലുമാണ് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. മുസര്‍ബാനിക്കും വരുണിനുമൊപ്പം 9 വിക്കറ്റ് വീഴ്ത്തിയ സ്കോട്ലന്ഡിന്റെ മൈക്കല്‍ ലീസ്ക്, അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമര്‍സായി എന്നിവരുമുണ്ട്.
പാകിസ്ഥാന്റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന് താരിഖും വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുണ്ട്. മൂന്ന് മത്സരങ്ങളില്‍ 8 വിക്കറ്റ് വീഴ്ത്തിയ ഉസ്മാന് താരിഖിന് 5.82 എന്ന മികച്ച ഇക്കോണമി റേറ്റുമുണ്ട്.
സിംബാബ്വെയുടെ ബ്രാന്‍ഡ് ഇവാന്‍സ്, ഓസ്ട്രേലിയയുടെ ആദം സാംപ, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എംഗിഡി എന്നിവര്‍ക്കും എട്ടു വിക്കറ്റ് വീതമുണ്ട്. അമേരിക്കയുടെ ഹര്‍മീത് സിംഗാണ് ബൗളിംഗില്‍ ഞെട്ടിച്ച മറ്റൊരു ബൗളര്‍.
ഇന്ത്യക്കെതിരെ തിളങ്ങിയ നമീബിയന്‍ സ്പിന്നര്‍ ജെറാര്‍ഡ് ഇറാസ്മസും ഹര്‍മീതും 7 വിക്കറ്റുകളുമായി ടോപ് 15ല്‍ ഇടം നേടി. ഇന്ത്യൻ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ളത് പേസര്‍ ജസ്പ്രീത് ബുമ്രയല്ല.
ആറ് വിക്കറ്റുമായി 18ാ സ്ഥാനത്തുള്ള അക്സര്‍ പട്ടേലാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുള്ള ഇന്ത്യൻ താരം. ഇന്ത്യയുടെ പേസ് കുന്തമുനയാണെങ്കിലും ജസ്പ്രീത് ബുമ്രക്ക് മുമ്പിലാണ് വിക്കറ്റുകളുടെ എണ്ണത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.
നാലു മത്സരങ്ങളില്‍ അഞ്ച് വിക്കറ്റുമായി 28-ാം സ്ഥാനത്താണ് പാണ്ഡ്യ. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ കളിക്കാതിരുന്ന ബുമ്ര മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് മാത്രമാണ് എറിഞ്ഞിട്ടത്.
മൂന്ന് കളികളില്‍ ആറ് ഇക്കോണമിയില്‍ 4 വിക്കറ്റെടുത്ത ബുമ്ര നാല്പതാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കളിച്ച പേസര്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുമായി 57ാം സ്ഥാനത്താണ്.
മൂന്ന് വിക്കറ്റുള്ള അര്‍ഷ്ദീപ് സിംഗ് 58-ാം സ്ഥാനത്തും ശിവം ദുബെ 59-ാം സ്ഥാനത്തുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

