നീലേശ്വരം∙ കിണാവൂർ കിരാതേശ്വര ക്ഷേത്രത്തിൽ ഇന്നലെ വ്യത്യസ്തമായ ഒരു വിവാഹം നടന്നു. പകൽ 9.30നും 12.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ആയിരുന്നു വിഷ്ണു സങ്കൽപത്തിലുള്ള വൃക്ഷമായ അരയാലും ശ്രീഭഗവതിയുടെ ചൈതന്യം ഉൾകൊള്ളുന്ന ആര്യവേപ്പും തമ്മിലുള്ള വിവാഹം.
ചടങ്ങുകൾ തുടങ്ങി, മാംഗല്യത്തിന് വിരുന്നെത്തിയവർ അരയാൽ തറയ്ക്കു ചുറ്റും കൂടി. കൊട്ടും കുരവയും, പൂജാദി കർമങ്ങളുടെ ഭാഗമായുള്ള മന്ത്ര ധ്വനികളും പശ്ചാത്തലമൊരുക്കി.
വിവാഹം കെങ്കേമമായി നടന്നു. ക്ഷേത്രത്തിലെ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായാണ് കേരളത്തിൽ അത്യപൂർവമായി മാത്രം കാണാറുള്ള ‘അരയാൽ വിവാഹം’ നടന്നത്.
വിവാഹ വേളയിൽ മുപ്പത്തി മുക്കോടി ദേവകളും പുഷ്പവൃഷ്ടി നടത്താൻ എത്തും എന്നാണ് ഐതിഹ്യമെന്ന് വിവാഹത്തിന് മുഖ്യ കാർമികത്വം വഹിച്ച ക്ഷേത്രം മേൽശാന്തി ഇടമന ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരിയും ജ്യേഷ്ഠൻ കൃഷ്ണകുമാർ നമ്പൂതിരിയും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

