കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ കോട്ടയം ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ വിഭാഗത്തിന് അത്യാധുനിക സ്പെഷ്യൽറ്റി ബ്ലോക്ക് നിർമാണം, മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയിൽ 25 ഇന കർമ പരിപാടി ‘ഏബിൾ കോട്ടയം– രണ്ടാംഘട്ടം’, അവയവമാറ്റ ശസ്ത്രക്രിയ – തുടർ ചികിത്സയ്ക്ക് പുനർജനി പദ്ധതി; ഇങ്ങനെ ഒട്ടേറെ നിർദേശങ്ങളുമായി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്.157.89 കോടി വരവും 152.53 കോടി ചെലവും 5.35 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിച്ച 2026 –27 ലെ ബജറ്റ്. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ചർച്ച ഇന്നു 11നു നടക്കും. നിർദേശങ്ങളും തുകയും
കോട്ടയം ജനറൽ ആശുപത്രിയിൽ ഉമ്മൻ ചാണ്ടി സ്മാരക കാൻസർ സെന്റർ – 5 കോടി, ഏബിൾ കോട്ടയം –10 കോടി, തെരുവുനായ സംരക്ഷണം– ഒരു കോടി, സ്പോർട്സ്– ടർഫ് നിർമാണം, നീന്തൽക്കുളം – ഒരു കോടി, കുമരകത്ത് പൊതുകളിസ്ഥലം– 50 ലക്ഷം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയായുധങ്ങൾ വാങ്ങൽ – 25 ലക്ഷം, ഹരിതകർമ സേന, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർക്ക് ആരോഗ്യ പരിരക്ഷ – 25 ലക്ഷം, കെഎസ്ആർടിസിയുമായി ചേർന്ന് ഗ്രാമവണ്ടി – 15 ലക്ഷം, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ഓട്ടിസം കോംപ്ലക്സ് – 2 കോടി, ഇലവീഴാപൂഞ്ചിറയിൽ പൂഞ്ചിറ വണ്ടർവാലി – ഒരു കോടി, കുമരകം ടൂറിസം – മാസ്റ്റർ പ്ലാൻ തയാറാക്കൽ– 10 ലക്ഷം, കാർഷിക ഗ്രാമീണചന്തകൾ– 50 ലക്ഷം, കാൻസർ രോഗ നിർണയ പദ്ധതി – ക്യാൻ കോട്ടയം – 20 ലക്ഷം, വയോജന ആരോഗ്യ പരിരക്ഷാ പദ്ധതി – 45 ലക്ഷം, വയോജനക്ഷേമം– 5 കോടി, ഭവനനിർമാണം – 20 കോടി, ശുദ്ധജലം, ശുചിത്വം– 12 കോടി, കൃഷി അനുബന്ധ മേഖലകൾ – 10 കോടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

