മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നാട്ടുകല്ലിൽ ലോഡ്ജിൽ രാസലഹരി വിൽപനയ്ക്കിടെ യുവാക്കൾ പിടിയിൽ. അലനല്ലൂർ സ്വദേശികളായ പള്ളിക്കാട്ടുതൊടി ഹാഷിം, പാലക്കാഴി ചോലയിൽ വീട്ടിൽ അരുൺ എന്നിവരെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ലോഡ്ജിൽ നടത്തിയ പരിശോധനയിൽ പ്രതികളുടെ കൈയ്യിൽ നിന്നും 5.670 ഗ്രാം എംഡിഎംഎ കണ്ടെത്തി. അലനല്ലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.
മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും മണ്ണാർക്കാടും ലഹരിയെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം തിരൂരിൽ കാറിൽ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
മലപ്പുറം കൈതപ്പുറം സ്വദേശിയായ മുഹമ്മദ് തസ്ലിം ഷാബ് (31), കണ്ണന്തളി സ്വദേശി മുഹമ്മദ് ഷഹീദ്.സി (34) എന്നിവരാണ് 5 ഗ്രാമിലധികം മെത്താംഫിറ്റാമിനുമായി പിടിയിലായത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.നൗഫലിന്റെ നേതൃത്വത്തിലുളള പാർട്ടിയും ഉത്തരമേഖലാ കമ്മീഷണർ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടറായ ഷിജുമോന്റെ നേതൃത്വത്തിലുളള പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.ഇ, അഖിൽദാസ്.ഇ, സച്ചിൻദാസ്.വി, സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജയേഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് നൗഫൽ.പി, വിനീത്.കെ, വിപിൻ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ രൂപിക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ്.ജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

