കൊച്ചി: കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്.
അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം.
കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

