ജനങ്ങള്‍ കടകളിലെ വിലക്കിഴിവുകള്‍ ഒരു സുവർണാവസരമായി കാണുമ്പോള്‍, ഓഹരി വിപണിയിലെ ഡിസ്കൗണ്ടിനെ ഇഷ്ടപ്പെടുന്നില്ല. പകരം, ഓഹരി വിപണിയിലെ വിലയിടിവ് ഒരുമുന്നറിയിപ്പായാണ് അവര്‍ കണക്കാക്കുന്നത്.
വിപണിയില്‍ വില കുറയുന്നത് ഒരു കമ്പനിയുടെ മൂല്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നതിനാലല്ല, മറിച്ച് അനിശ്ചിതത്വം നിലനില്ക്കുന്നതുകൊണ്ടാണ്.
ഈ സാഹചര്യത്തിലാണ് സ്പെഷല്‍ സിറ്റുവേഷന് (പ്രത്യേക സാഹചര്യങ്ങളിലെ) നിക്ഷേപങ്ങള്‍ പ്രസക്തമാകുന്നത്.
ഈ നിക്ഷേപതന്ത്രത്തിന്റെ അടിസ്ഥാനപരമായ ചോദ്യം ഇതാണ്: ‘നിലവിലെ പ്രതിസന്ധിയെ ഒരു സ്ഥിരം തകര്‍ച്ചയായി തെറ്റിദ്ധരിക്കുന്നുണ്ടോ?’ വിപണിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂർണമല്ലാത്ത സാഹചര്യങ്ങളിലാണ് ഓഹരി വിലകള്‍ അതിവേഗം ചലിക്കുന്നത്. ഈ സമയം ഭൂരിഭാഗം നിക്ഷേപകരും കാര്യങ്ങള്‍ വ്യക്തമാകുന്നതുവരെ കാത്തിരിക്കാനാണ് താൽപര്യപ്പെടുന്നത്.
എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, വ്യക്തത വരുമ്പോഴേക്കും ഓഹരിവിലകള്‍ ഉയര്‍ന്നേക്കാം.
അതുകൊണ്ടുതന്നെ, അനിശ്ചിതത്വത്തെ ഒരു ഭീഷണിയായി കാണാതെ, നിക്ഷേപാവസരങ്ങള്‍ കണ്ടെത്താനുള്ള ഒരു മാർഗമായി കാണുന്നതിലാണ് ഈ തന്ത്രത്തിന്റെ വിജയം.
വിപണിയില്‍ ആത്മവിശ്വാസം തിരികെവരുന്നതിനു മുന്‍പ് നിക്ഷേപം നടത്തി, കാര്യങ്ങൾ സാധാരണ നിലയിലാവുകയും വരുമാനം മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ നേട്ടമുണ്ടാക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ഈ രീതി വിജയകരമായി നടപ്പാക്കുന്നതിനു പ്രധാനമായും മൂന്നു ഘടകങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.
ഒരു കമ്പനിയുടെ ഭാവിയെക്കുറിച്ചു വിശകലനംചെയ്യുന്ന സിനാരിയോ തിങ്കിങ്, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കമ്പനിയുടെ സാമ്പത്തികഭദ്രത വിലയിരുത്തുന്ന ബാലന്‍സ്ഷീറ്റ് സ്ട്രെങ്ത്, ഓഹരി മൂല്യനിർണയത്തിലെ അച്ചടക്കം എന്നിവയാണത്.
ഒപ്പം അനിശ്ചിതത്വവും നഷ്ടസാധ്യതയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കേണ്ടതുണ്ട്. പല നിക്ഷേപകരും ഈ രണ്ട് ആശയങ്ങളെയും ഒന്നായി തെറ്റിദ്ധരിക്കാറുണ്ട്.
അവര്‍ അനിശ്ചിതത്വത്തെ പൂർണമായി ഒഴിവാക്കാന്‍ ശ്രമിക്കുകയും വിപണിയുടെ അവസാന ഘട്ടത്തിലെ കുതിപ്പില്‍ നിക്ഷേപം നടത്തി വലിയ നഷ്ടസാധ്യത ഏറ്റെടുക്കുകയും ചെയ്യുന്നു.
ഊർജമേഖല ഒരു ഉദാഹരണമായി എടുക്കാം. ഇന്ത്യയിലെ വൈദ്യുതി ഉല്പാദന വളര്‍ച്ച 2019-20ല്‍ 1.0% ആയും 2020-21ല്‍ -0.5% ആയും കുറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് 2021-22ല്‍ 8%, 2022-23ല്‍ 8.9% എന്നിങ്ങനെ ശക്തമായ തിരിച്ചുവരവു രേഖപ്പെടുത്തി. വിപണിയും ഇതിനോടു വേഗത്തില്‍ പ്രതികരിച്ചു.
ബിഎസ്ഇ പവര്‍ ഇന്‍ഡെക്സ് 2019 ജനുവരിമുതല്‍ 2021 ജനുവരിവരെ ഏകദേശം 4% വാര്‍ഷിക വളര്‍ച്ച നല്കിയപ്പോള്, 2021 ജനുവരി മുതല്‍ 2022 ജനുവരി വരെ ഏകദേശം 69% വളര്‍ച്ചയിലേക്കു കുതിച്ചുയര്‍ന്നു.
ഈ തന്ത്രം ഫലപ്രദമായി നടപ്പാക്കുന്നതില്‍ പ്രഫഷനല്‍ വൈദഗ്ധ്യം വേണം.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ഇത്തരത്തില്‍ പ്രഫഷനലായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഫണ്ടിന് ഉദാഹരണമാണ്. ഈ ഫണ്ടിന്റെ മൂന്നു വര്‍ഷത്തെ കണക്കെടുത്താല്‍ വാര്‍ഷിക വളര്‍ച്ച 23.14 ശതമാനവും അഞ്ചു വര്‍ഷത്തേത് 27.23 ശതമാനവുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

