
മഞ്ചേരി: ജില്ലയുടെ പലഭാഗങ്ങളിലും ചെങ്കണ്ണ് പടരുന്നു. രോഗം ബാധിച്ച് ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 150-ഓളം പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ഇവരിൽ അധികവും സ്കൂളിൽപോകുന്ന കുട്ടികളാണ്. കണ്ണിന്റെ നേത്രപടലത്തിലുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണിന് (കൺജങ്റ്റിവൈറ്റിസ്) കാരണം. ഇത് ബാക്ടീരിയയോ വൈറസോ കൊണ്ടാകാം. കൂടുതലും വൈറസ് അണുബാധമൂലമുള്ളതാണ്. അലർജികൊണ്ടും ചെങ്കണ്ണുണ്ടാകാംകണ്ണിൽ ചുവപ്പുനിറം, ചൊറിച്ചിൽ, വേദന, വെള്ളമൊഴുകൽ, പോള തടിപ്പ്, പീളകെട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽത്തന്നെ ചികിത്സ തേടിയില്ലെങ്കിൽ ചിലപ്പോൾ ഇത് നേത്രപടലത്തെ ഗുരുതരമായി ബാധിച്ചേക്കാം. രോഗംവന്നാൽ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അതാണ് കണ്ണിന് ചുവന്ന നിറമുണ്ടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]