

ഭര്‍ത്താവുമായി തര്‍ക്കം; പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ കുടിച്ചു; ആരോഗ്യനില വഷളായ യുവതി ആശുപത്രിയില്‍; വഴക്കിനിടെ യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു
സ്വന്തം ലേഖകൻ
തൃശൂര്‍: ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിയും പഴഞ്ഞി ജെറുസലേമില്‍ താമസിക്കുന്ന കുമലിയാര്‍ അരുണിന്റെ ഭാര്യ നദിയെ(27) ആണ് അവശ നിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വഴക്കിനിടെ ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം നടന്നത്. തെരുവ് സര്‍ക്കസുകാരായ യുവതിയും ഭര്‍ത്താവും അഞ്ചു ദിവസം മുമ്പാണ് പഴഞ്ഞിയില്‍ എത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്, സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആരോഗ്യനില വഷളായതോടെ യുവതിയെ തുടര്‍ ചികിത്സയ്ക്കായി പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]