തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനത്തിനുള്ള 2024 – 25 വർഷത്തെ പുരസ്കാരങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷന് തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമാക്കി.
ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തിൽ കൊല്ലത്തിനാണ് ഒന്നാം സ്ഥാനം. നഗരസഭകളുടെ കാര്യത്തിൽ ഗുരുവായൂർ മികച്ച നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിൽ തിരുവനന്തപുരം ജില്ലയിലെ ഉഴമലക്കലാണ് ഏറ്റവും മുന്നിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ തിരുവനന്തപുരത്തെ നേമത്തിനാണ് പുരസ്കാരം.
ഭരണനിർവഹണം, സേവനങ്ങളുടെ ഗുണമേന്മ, പദ്ധതി വിനിയോഗം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഈ അംഗീകാരങ്ങൾ നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പുരസ്കാരം തദ്ദേശ മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

