തിരുവനന്തപുരം ∙ മാവുകൾ പൂവിട്ട കാലത്തു മഴ മാറിനിന്നതിനാൽ മാമ്പഴക്കാലം കൂടുതൽ മധുരതരമാകും.
കഴിഞ്ഞ വർഷങ്ങളിൽ ഈ സമയത്ത് ഇടവിട്ടു പെയ്ത കനത്ത മഴയും കാറ്റും കാരണം 25% മുതൽ 40% വരെ മാമ്പൂ നഷ്ടമായിരുന്നു. എന്നാൽ, ഇത്തവണ പതിവിലും 30%– 45% വരെ കുറഞ്ഞ മഴയാണു രേഖപ്പെടുത്തിയതെന്ന് കൃഷി വകുപ്പ് വിലയിരുത്തി.
നവംബർ ആദ്യത്തോടെ മാമ്പൂ വിരിയും. ഇത്തവണ, മഴ മാറി നിന്നതിനാൽ മാവ് പൂക്കുന്ന ഘട്ടത്തിൽ അന്തരീക്ഷത്തിലെ ഇൗർപ്പം കുറഞ്ഞു.
ഇതു ഫംഗസ് ബാധ തടഞ്ഞു. മാമ്പൂ വിരിഞ്ഞു കായ്കളായി മാറുന്നതിനു വേണ്ട
താപനിലയും കൃത്യമായിരുന്നു. ഇതോടെ മാവുകളിലാകെ മാങ്ങ നിറഞ്ഞു.
2023ൽ 3.5– 4 ലക്ഷം ടൺ ആയിരുന്നു ശരാശരി ഉൽപാദനം.
2024 ൽ 3.2 ലക്ഷം ടൺ ആയി കുറഞ്ഞു. ഇത്തവണ അനുകൂല കാലാവസ്ഥ ലഭിച്ചതിനാൽ 5.5– 6.2 ലക്ഷം ടൺ വിളവാണു പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് 75,000–85,000 ഹെക്ടർ ഭൂമിയിലാണു മാവുകൃഷി. കേരളത്തിലെ മാമ്പഴക്കലവറയായ പാലക്കാട് മുതലമടയിൽ മാമ്പഴ സീസൺ നേരത്തെ ആരംഭിച്ചു.
മലപ്പുറത്തും കണ്ണൂരിലും നാട്ടുമാവുകൾ മുതൽ സങ്കര ഇനങ്ങൾ വരെ ഇത്തവണ സമൃദ്ധമായി പൂത്തു. നീലം, ബംഗനപ്പള്ളി, സിന്ദൂരം എന്നീ ഇനങ്ങൾ ഇത്തവണ വിപണി കീഴടക്കുമെന്നാണു കരുതുന്നത്.
തിരുവനന്തപുരം ചാല മാർക്കറ്റിൽ പച്ച മാങ്ങയ്ക്ക് ഇനം അനുസരിച്ച് 80–180 രൂപയാണു വില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

