പാലക്കാട്: പാലക്കാട് ആലത്തൂർ പാടൂരിന് സമീപം സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പുതുക്കോട് തിരുവട
പൊറ്റ ഹക്കിമിൻ്റെ മകൻ അനസ് ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 9:30 യോടെയായിരുന്നു അപകടം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് എതിർദിശയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

