അടിമാലി ∙ കഴിഞ്ഞ ഒക്ടോബർ 25ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറയ്ക്കു സമീപമുണ്ടായ മണ്ണിടിച്ചിൽ സന്ധ്യയെ തള്ളിവിട്ടത് ദുരിതക്കയത്തിലേക്കാണ്. ഭർത്താവ് എൻ.കെ.ബിജു മരിച്ചു.
സന്ധ്യയ്ക്ക് ഇടത്തേ കാലും നഷ്ടമായി. മണ്ണിൽ പൂഴ്ന്നുപോയ റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഇതുവരെയും കിട്ടാത്തതിനാൽ റേഷനരി പോലും കിട്ടാത്ത സ്ഥിതിയിലാണു നെടുമ്പിള്ളിക്കുടി സന്ധ്യ (45) ഇപ്പോൾ.
ബാങ്ക്, മൊബൈൽ സേവനങ്ങൾക്കും നഷ്ടമായ രേഖകൾ തടസ്സമുണ്ടാക്കുകയാണ്. ദുരന്തം നടന്നു 3 മാസം പിന്നിട്ടിട്ടും ബിജുവിനുള്ള മരണാനന്തര സഹായം പ്രഖ്യാപിച്ചിട്ടില്ല.
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സന്ധ്യ ഡിസംബർ 4ന് ആശുപത്രി വിട്ടു.
ആശുപത്രിയിലെ ചികിത്സച്ചെലവു സർക്കാർ ഏറ്റെടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നൽകാതെ വന്നതോടെ നടൻ മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനാണു തുക നൽകിയത്.
സന്ധ്യയുടെ സഹോദരൻ, അമ്മ, സഹോദരപുത്രി എന്നിവരാണ് ഇപ്പോൾ അടിമാലി ചാറ്റുപാറയിലെ വാടകവീട്ടിലുള്ളത്. സന്ധ്യയുടെ മകൾ നഴ്സിങ് വിദ്യാർഥിയാണ്.
കങ്ങഴയിലെ തിയോഫിലസ് കോളജ് ഓഫ് നഴ്സിങ് അധികൃതർ പഠനച്ചെലവ് ഏറ്റെടുത്തിരുന്നു. സർക്കാർ നൽകിയ ഒരു ലക്ഷം രൂപയും തുണയായി.
ഇളയ മകൻ ഒരു വർഷം മുൻപ് മരിച്ചിരുന്നു. അധികാരികളേ, കരുണ കാട്ടണം
∙ സന്ധ്യ ഇപ്പോൾ വാടകവീട്ടിലാണ്.
തുക അനുവദിക്കണം ∙ 20 സെന്റും ഒറ്റനില വീടുമാണ് നഷ്ടമായത്. പുനരധിവാസവും നഷ്ടപരിഹാരവും ലഭ്യമാക്കണം.
∙ പഠനശേഷം മകൾക്കു ജോലി നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

