കയ്പമംഗലം ∙ മധുവിന്റെ ആനയ്ക്ക് തീറ്റയും വെള്ളവും വേണ്ട. കാഴ്ചക്കാർക്ക് ഇടയും എന്ന ഭയവും വേണ്ട.
തുമ്പിയും ചെവിയും ആനയെ പോലെതന്നെ യന്ത്ര സഹായത്തോടെ ചലിപ്പിക്കും. നെറ്റിപ്പട്ടം കെട്ടി ഇറക്കിയ ആനയെ നാട്ടുകാർക്കും കൗതുകമായി.
ഒരു വർഷം എടുത്താണ് പെരിഞ്ഞനം സ്വദേശി കളവിച്ചിരാട്ടിൽ മധുവിന്റെ കരവിരുതിൽ ആനയെ ഉണ്ടാക്കിയത്.
ആനയുടെ ശരാശരി വലുപ്പത്തിൽ തന്നെയാണ് മനോഹരമാക്കി നിർമാണം നടത്തിയത്. സ്റ്റീൽ, ഫോംഷീറ്റ്, നെറ്റ്, സ്പോഞ്ച്, റബർ തുടങ്ങിയവ ഉപയോഗിച്ചാണ് എട്ടര അടി പൊക്കവും 10 അടി നീളവുമുള്ള ആനയെ തയാറാക്കിയത്.
ബാറ്ററിയും പെട്രോളും ആണ് യന്ത്രം പ്രവർത്തിക്കാൻ ഉപയോഗിക്കുക. 4 ചക്രം ഉപയോഗിച്ചുള്ള തട്ടിൽ ഘടിപ്പിച്ച ആനയെ പൊതുപരിപാടികളിൽ കൊണ്ടുപോകാൻ എളുപ്പത്തിൽ കഴിയും.
വെൽഡർ, ഇലക്ട്രിഷ്യൻ എന്നിവരുടെ സഹായം ഒഴിച്ച് മറ്റു നിർമാണ പ്രവർത്തനങ്ങൾ മധു തനിച്ച് ചെയ്തു. നാലര ലക്ഷം രൂപ ചെലവിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

