കുറവിലങ്ങാട് ∙ മെച്ചപ്പെട്ട വില ലഭിച്ചു തുടങ്ങിയെങ്കിലും വേനൽച്ചൂടിൽ ചൂടിൽ പൊള്ളുന്ന പ്രതിസന്ധി നേരിടുകയാണ് കൈത കർഷകർ.
ചൂട് ക്രമാതീതമായി വർധിച്ചതോടെ ഏക്കർ കണക്കിനു പ്രദേശത്തെ കൃഷി പ്രതിസന്ധിയിലാണ്. ചൂടിനെ പ്രതിരോധിക്കാൻ തണൽ വലകളും വൈക്കോലും തെങ്ങോലയും ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെങ്കിലും ഫലം ലഭിക്കുന്നില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് കുറഞ്ഞതോടെ കൈതച്ചക്ക വില ഉയർന്നിട്ടുണ്ട്. കിലോഗ്രാമിനു 55 രൂപ വരെയാണ് ഇപ്പോൾ വില.
മാർച്ച് മാസം ആകുന്നതോടെ വില വീണ്ടും ഉയരും. പക്ഷേ കൈതച്ചക്ക ഉൽപാദനം കുറഞ്ഞു.
10 ടൺ വിളവ് ലഭിച്ചിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ അഞ്ചോ ആറോ ടൺ മാത്രമാണ് ലഭിക്കുന്നത്.
കടുത്ത ചൂടാണ് ഇതിനു പ്രധാന കാരണം. 35 മുതൽ 45 ശതമാനം വിളവ് കുറഞ്ഞു.
പൈനാപ്പിളിന്റെ തൂക്കത്തിലും കുറവുണ്ട്. ചൂട് പ്രതിരോധിക്കാൻ ശേഷിയുള്ള ചെടിയാണ് കൈത.
പക്ഷേ ശക്തമായ വേനൽച്ചൂടിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. സ്ഥിരമായി സൂര്യ പ്രകാശം ഏൽക്കുന്ന ചക്കയുടെ ഭാഗം ചീഞ്ഞ് നശിക്കുന്നതാണ് പ്രധാന പ്രതിസന്ധി.
കഠിനമായ ചൂട് കാരണം വിളവെടുക്കാൻ പാകമായവയുടെ ഗുണമേന്മ നഷ്ടപ്പെടുന്നു.
നീര് വറ്റുന്നത് കാരണം പൈനാപ്പിളിന്റെ സ്വാഭാവിക ആകൃതിയും നഷ്ടപ്പെടുന്നു. പൂർണമായി പാകമാകാതെ മുരടിച്ചും പോകുന്നു.
വേനലിൽ കൃഷിയുടെ ചെലവ് വർധിച്ചു. ജലസേചനം വർധിപ്പിക്കേണ്ട
അവസ്ഥ. ഇതോടെ കൃഷിക്കു ചെലവേറി.
ആഴ്ചയിൽ ഒരിക്കൽ നനച്ചു കൊടുത്തെങ്കിൽ മാത്രമേ വലുപ്പമുള്ള കായ്കൾ ലഭിക്കുകയുള്ളൂ. അനൂകൂല കാലാവസ്ഥ ആണെങ്കിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ-ഗ്രേഡ് പൈനാപ്പിൾ ലഭിക്കും.
എന്നാലിപ്പോൾ 50 ശതമാനം പോലും എ-ഗ്രേഡ് പൈനാപ്പിൾ ലഭിക്കുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

