തൃശൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (ഐഇഐ) സംസ്ഥാന സമിതി യോഗം തൃശൂർ ജ്യോതി എൻജിനീയറിങ് കോളജിൽ നടന്നു. തിരുവനന്തപുരം നഗരത്തിലെ ഐഇഐ സ്റ്റേറ്റ് സെന്ററിനും കനകക്കുന്ന് കൊട്ടാരത്തിനു മുന്നിലൂടെ പാളയം മുതൽ കവടിയാർ വരെയുള്ള റോഡിന്റെ സമഗ്ര നിർമാണ പ്ലാൻ 100 വർഷം മുൻപ് തയാറാക്കിയത് എം.വിശ്വേശ്വരയ്യ ആയിരുന്നുവെന്നും അതിനാൽ വെള്ളയമ്പലം ജംക്ഷൻ മുതൽ മ്യൂസിയം വരെയുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും ഐഇഐ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ.എസ്.ഉദയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജഗദീഷ് ചന്ദ്ര പിഷാരടി, ജ്യോതി എൻജിനീയറിങ് കോളജ് അക്കാദമിക് ഡയറക്ടർ റവ.
ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പലും ഐഇഐ സംസ്ഥാന മെമ്പറുമായ ഡോ.
പി. സോജൻ ലാൽ, തൃശൂർ ഐഇഐ പ്രസിഡന്റ് കെ.രതീഷ് എന്നിവർ സംസാരിച്ചു.
കോളജുകളിലെ യുവ അധ്യാപകരുടെ മെമ്പർഷിപ് ക്യാംപെയിന് തുടക്കം കുറിക്കുകയും ചെയ്തു. ജ്യോതി എൻജിനീയറിങ് കോളജും ഐഇഐ സംസ്ഥാന സമിതിയും തൃശൂർ ലോക്കൽ സെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

