കോഴിക്കോട് ∙ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ പ്രഭാവതി അമ്മയെ കേരള ഹ്യുമൻ റൈറ്റ്സ് മൂവ്മെന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.
വാർധക്യത്തിലും പ്രായം മറന്ന് നീതിക്ക് വേണ്ടി പ്രതികരിച്ച പ്രഭാവതി യുവജനങ്ങൾക്കും സമൂഹത്തിനാകെയും മാതൃകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു. പ്രസിഡന്റ് അഡ്വ.
എ.കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.
ബേബി വാസൻ, എം.എസ്.മെഹബൂബ്, കെ.സന്തോഷ് കുമാർ, ടി.ടി.ഷിജു എന്നിവർ സംസാരിച്ചു.
കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനു സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ സിഗ്നൽ മറികടക്കാൻ ഫുട്പാത്തിലേക്ക് കയറ്റിയ സ്കൂട്ടർ വയോധിക തടയുകയായിരുന്നു.
സ്കൂട്ടർ യാത്രികൻ മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും അവർ പിന്മാറിയില്ല. കാലുകൾകൊണ്ട് വാഹനം തടഞ്ഞു.
വീണ്ടും സ്കൂട്ടറുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണെടുത്ത് ദൃശ്യം പകർത്താൻ തുടങ്ങി. ഇതോടെയാണ് സ്കൂട്ടർ യാത്രക്കാരൻ പിൻവാങ്ങിയത്.
സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് ചിത്രീകരിച്ച വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

