കോഴിക്കോട് ∙ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസ്സുമായി കോഴിക്കോട് ബീച്ചില്‍ പക്ഷികളുടെ വിശപ്പകറ്റുന്ന അബ്ദുള്‍ അസീസിന് തലചായ്ക്കാന്‍ സ്വന്തമായി വീട് ഒരുങ്ങും. കഴിഞ്ഞ 30 വര്‍ഷമായി മുടങ്ങാതെ എല്ലാ ദിവസവും ബീച്ചിലെത്തി ആയിരക്കണക്കിന് പക്ഷികള്‍ക്ക് ഭക്ഷണം നല്കുന്ന അബ്ദുള്‍ അസീസിന് വീട് നിര്‍മ്മിക്കാന്‍ മലബാര്‍ ഗ്രൂപ്പ് സഹായം നല്‍കും.
അഞ്ച് ലക്ഷം രൂപ നല്‍കിക്കൊണ്ടാണ് മലബാര്‍ ഗ്രൂപ്പ് വീട് നിര്‍മ്മാണത്തില്‍ പങ്കാളിയാകുക. വീടിനായി ഭൂമി കണ്ടെത്തുന്നതിന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
മലബാര്‍ ഗ്രൂപ്പ് മാനേജ്മെന്റ് അംഗങ്ങള്‍ കോഴിക്കോട് ബീച്ചിലെത്തിയാണ് അബ്ദുള്‍ അസീസിനെ ആദരിച്ചത്.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് ചടങ്ങില്‍ വെച്ച് അബ്ദുള്‍ അസീസിന് വീട് വെച്ച് നല്‍കുന്നതിനുള്ള ധനസഹായം പ്രഖ്യാപിച്ചു. മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍ കുട്ടി അബ്ദുള്‍ അസീസിന് അര പവന് സ്വര്‍ണ്ണം സമ്മാനിക്കുകയും എ.കെ.നിഷാദ് പൊന്നാട
അണിയിച്ച് ആദരിക്കുകയും ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഹെഡ് (കേരള) ആര്.
അബ്ദൂള് ജലീല്‍, വാര്‍ഡ് കൗണ്‍സിലര്‍ സഫറി വെള്ളയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നഗരത്തിലെ ഇറച്ചിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന ഇറച്ചി അവശിഷ്ടങ്ങള്‍ ചാക്കില്‍ നിറച്ച് അബ്ദുള്‍ അസീസ് എന്നും ബീച്ചിലെത്തും, പക്ഷികളുടെ വിശപ്പകറ്റാന്‍.
ഭക്ഷണവുമായെത്തിയ അസീസിന്റെ ചൂളം വിളി കേട്ടാല്‍ മതി കടപ്പുറത്തിന്റെ ആകാശത്ത് വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പരുന്തുകള്‍ തങ്ങള്‍ക്കായി കൊണ്ട് വന്ന ഭക്ഷണത്തിന് വേണ്ടി മണല്‍ പരപ്പിലേക്ക് പറന്നിറങ്ങും. ഒപ്പം കടപ്പുറത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായകളും എത്തും.
എല്ലാത്തിനെയും സ്നേഹത്തോടെ ഊട്ടിയ ശേഷം അബ്ദുള്‍ അസീസ് ഒഴിഞ്ഞ ചാക്കുമായി മടങ്ങും, അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം തേടി. കഴിഞ്ഞ 30 വര്‍ഷമായി അസീസിന്റെ ദിനചര്യയാണിത്. ആക്രി കച്ചവടവും കൂലിപ്പണിയും ചെയ്യുന്ന അബ്ദുള്‍ അസീസിന് സ്വന്തമായി വീടില്ല.
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും പക്ഷി മൃഗാദികളോടുള്ള അസീസിന്റെ വറ്റാത്ത കരുണയെക്കുറിച്ചറിഞ്ഞാണ് മലബാര്‍ ഗ്രൂപ്പ് അദ്ദേഹത്തെ ആദരിക്കാനും സ്വന്തമായി വീട് നിര്‍മ്മിച്ച് നല്‍കാനും തയ്യാറായത്. വിശപ്പ് രഹിത ലോകം എന്ന ലക്ഷ്യവുമായി ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലും എത്യോപ്യയിലും ദിനം പ്രതി 1,15,000 ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്ന മലബാര്‍ ഗ്രൂപ്പ് അബ്ദുള്‍ അസീസിന്റെ പക്ഷി മൃഗാദികളോടുള്ള കരുണയെ ആദരവോടെയാണ് നോക്കി കാണുന്നത്.
അതിന്റെ ഭാഗമായാണ് തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂരപോലുമില്ലാതെ ജീവിത പ്രയാസങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായത്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും എല്ലാ ദിവസവും പക്ഷികള്‍ക്ക് ഭക്ഷണം നല്കുന്ന അബ്ദൂള് അസീസ് മാതൃകാപരമായ വലിയ പുണ്യ പ്രവൃത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അതിനാലാണ് അദ്ദേഹത്തെ ആദരിക്കാനും വീട് നിര്‍മ്മിച്ച് നല്‍കാനും തയ്യാറായതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. റെസ്പോണ്‍സബിള്‍ ജ്വല്ലറി ഗ്രൂപ്പ് എന്ന നിലയില്‍ ബിസിനസിനേക്കാളുപരി സമൂഹത്തോടുള്ള കടമ നിറവേറ്റുകയെന്നത് ഞങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് ഹംഗര്‍ ഫ്രീ വേള്‍ഡ്چ പദ്ധതി പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തി വരുന്നത്.
ഇതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ വിജയമായി ഞങ്ങള്‍ കണക്കാക്കുന്നത് അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതല്‍ തന്നെ വിശപ്പിന്റെ വില അറിഞ്ഞ് വളര്‍ന്നതുകൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷമായി തനിക്ക് ബീച്ചിലെത്തി പക്ഷികള്‍ക്ക് ഭക്ഷണം നല്കാന് സാധിക്കുന്നതെന്നും ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഇത് തുടരുമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. മലബാര്‍ ഗ്രൂപ്പ് തന്നെ ആദരിച്ചതിലും വീട് വെച്ച് നല്കാന് തയ്യാറായതിലും അതീവ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

