ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു.
ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്നമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനെന്ന് പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകൾ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

