
വൈപ്പിൻ : ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല. മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ അഭ്യർഥന പ്രകാരം നടൻ വീൽച്ചെയർ നൽകി. ഇവർ സഹായം ആവശ്യപ്പെട്ട് എം.എൽ.എ.യെ സമീപിച്ചിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ ബാല സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പുതിയ വീൽച്ചെയറുകൾ പാലാരിവട്ടത്ത് ബാലയുടെ താമസസ്ഥലത്ത് എം.എൽ.എ. ഇരുവരുടെയും ബന്ധുക്കൾക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]