കാക്കനാട്∙ കിൻഫ്ര പാർക്കിൽ 120 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച വി–ഗാർഡ് ഇന്നവേഷൻ ക്യാംപസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഗവേഷണത്തിനും നൂതന സാങ്കേതിക വിദ്യകൾക്കും മുൻഗണന നൽകുന്ന ഇന്നവേഷൻ ക്യാംപസ് ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സംരംഭങ്ങൾ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ വഴിയൊരുക്കും.
ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
വി–ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മാനേജിങ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി, സിഒഒ വി.രാമചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി സെബാസ്റ്റ്യൻ, വി–ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.റീന മിഥുൻ ചിറ്റിലപ്പിള്ളി, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
3 ഏക്കറിൽ 11 നിലകളിലായി 1,10,338 ചതുരശ്രയടി വിസ്തൃതിയുള്ള ക്യാംപസിൽ അത്യാധുനിക ഇലക്ട്രോണിക്സ് ആർ ആൻഡ് ഡി ലാബുകൾ, ഐഒടി ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈൻ സ്റ്റുഡിയോ, ലേണിങ് സെന്റർ, കൺസ്യൂമർ ഇൻസൈറ്റ് റൂമുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ഗോൾഡ് റേറ്റിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്നവേഷൻ ക്യാംപസ് നിർമിച്ചത്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഉപയോഗിച്ചു.
60 കെഡബ്ല്യുപി റൂഫ് ടോപ് സോളർ പ്ലാന്റ്, മഴവെള്ള സംഭരണി, ഇവി ചാർജിങ് പോയിന്റുകൾ തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ട്. 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
നൂതന രൂപകൽപനയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് മികവുള്ള ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇന്നവേഷൻ ക്യാംപസ് പ്രയോജനപ്പെടുമെന്ന് വി–ഗാർഡ് മാനേജിങ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

