കണ്ണൂർ ∙ കുറ്റപത്രം കുറ്റമറ്റ രീതിയിൽ സമർപ്പിക്കലാണ് നിയമത്തിന്റെ പണിയെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സ്വർണം കട്ടവർ ഒരു കാരണവശാലും ഒരു കാലത്തും രക്ഷപ്പെട്ടരുതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണങ്ങളും നടത്തുന്നതും പ്രതികളെ ജയിലിലടച്ചതും കേരള പൊലീസാണ്. പുറത്തു നിന്നുള്ള ഏജൻസികളല്ല.
വിവാദങ്ങളുണ്ടാക്കുന്നവരല്ല ശബരിമലയിലെ സ്വർണക്കൊള്ള കണ്ടെത്തിയത്. വാർത്ത ബ്രേക്ക് ചെയ്യുന്ന ചാനലുകളല്ല കേരളത്തിലെ പൊലീസാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
പ്രതികളെ ജയിലിൽ അടച്ചത് പൊലീസാണെന്നത് ആരും കാണുന്നില്ല. പകരം പ്രതികൾ ഇറങ്ങിപ്പോകുന്നു എന്നാണ് പറയുന്നത്.
ചാനലുകാർ പറയുന്നതുപോലെ പിടിച്ചാൽ അപ്പോൾ തന്നെ വെടിവയ്ക്കാൻ പറ്റില്ല. നിയമത്തിന് നിയമത്തിന്റെ രീതികളുണ്ട്.
ദൈവത്തിന്റെ സ്വത്ത് കക്കുന്നവൻ ഒരു കാലത്തും രക്ഷപ്പെടില്ലെന്നാണ് വിശ്വസിക്കുന്നത്. അവരെ പൂർമണമായും പിടിച്ച് തുറുങ്കിലടയ്ക്കണം.
അതിന് ഇച്ഛാശക്തിയോടെ നേതൃത്വം കൊടുക്കാൻ പൊലീസിനും സർക്കാരിനും സാധിക്കുമെന്ന ബോധ്യമുണ്ട്. 54 ലക്ഷം വിശ്വാസികൾ ശബരിമലയിൽ വന്നിട്ടും തിക്കിലും തിരക്കിലും പെട്ട് ആർക്കും അപകടമുണ്ടായില്ലെന്നും സ്പീക്കർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

