പെരുമ്പളം ∙ വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് പഞ്ചായത്തിന് പെരുമകളേറെയുണ്ട്.
ഏകദേശം രണ്ടു കിലോമീറ്റർ വീതിയും അഞ്ച് കിലോമീറ്റർ നീളവും 6 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമാണ് ദ്വീപിനുള്ളത്. കൃഷിയിടങ്ങളും സമൃദ്ധമായ പച്ചപ്പും പക്ഷികളും ഒട്ടേറെ ആരാധനാലയങ്ങളും ബോട്ട് ജെട്ടികളും എവിടെ ക്യാമറ വച്ചാലും ലഭിക്കുന്ന ‘കിടിലൻ’ കാഴ്ചകളും പെരുമ്പളം ദ്വീപിന് തിലകക്കുറിയാണ്.
കുടംപുളിയുടെ നാട്
പുളികളുടെ ഇടയിലെ പുലിയെന്നാണ് പെരുമ്പളം കുടംപുളി അറിയപ്പെടുന്നത്.
കറയില്ല, കയ്പില്ല, ചവർപ്പില്ല. വലിയ ഇതളുകൾ, കട്ടിയുള്ള പുറംതോട്, ഉപയോഗത്തിൽ മൃദുത്വം ഇതൊക്കെയാണ് പെരുമ്പളം പുളിയെ വ്യത്യസ്തമാക്കുന്നത്.
ദ്വീപിൽ ഭൂരിഭാഗം വീടുകളിലും കുടംപുളി മരങ്ങളുണ്ട്. 2 കഷണം പുളി ചേർത്താൽ മീൻകറി വേറെ ലെവലാണ്.
ഡൽഹിയിൽ നടന്ന രാജ്യാന്തര വിപണന മേളയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് പെരുമ്പളം പുളി. നാളികേരത്തിന്റെ നാട് കാമ്പ് കൂടുതലുള്ള നാളികേരമാണ് പെരുമ്പളത്തിന്റേത്.
വളക്കൂറുള്ള മണ്ണും ചുറ്റുമുള്ള ജലാശയത്തിന്റെ ഈർപ്പവുമെല്ലാം നാളികേര കൃഷിക്കു മുതൽക്കൂട്ടാണ്. നാളികേരം, പച്ച വെളിച്ചെണ്ണ ഉപയോഗവും വിൽപനയും കൂടാതെ ഉരുക്ക് വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, ലഡു തുടങ്ങി നാളികേരത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് ഉപജീവനം നടത്തുന്നവരുമുണ്ട് ഇവിടെ.
‘മംഗലാപുരം ഊര് വെണ്ട, നാളി ബെയ്തനേ’
മംഗലാപുരം ഊര് വെണ്ട
കൃഷി പെരുമ്പളത്ത് കൂപ്പിള്ളിൽ ശ്രീകുമാറിന്റെ പാടത്ത് കാണാം. വ്യത്യസ്തമായ ഒട്ടേറെ ഇനങ്ങളുടെ കൃഷിയിടവുമാണ് പെരുമ്പളം.
നാളി ബെയ്തനേ (കാസർകോട് വഴുതന), കർണാടകയിൽ നിന്നുള്ള ബൈഡഗി ചില്ലി, ഓണക്കൂറ് പാവൽ, തേൻ കാന്താരി, നെയ് മുളക്, വൈദ്യ കുമ്പളം തുടങ്ങിയവയും ഇപ്പോഴത്തെ സീസൺ ഇനങ്ങളായ തണ്ണിമത്തൻ തുടങ്ങി എല്ലാ കൃഷിയും പെരുമ്പളത്ത് നൂറുമേനി വിളവാണ്. മത്സ്യ ഇനങ്ങളും ദ്വീപിൽ ഒട്ടേറെയുണ്ട്.
38 റോഡുകൾ
ചെറിയ ചുറ്റളവിലും ചെറുതും വലുതുമായ 38 റോഡുകൾ ദ്വീപിലുണ്ട്.
പഞ്ചായത്ത്, വില്ലേജ് ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ, 6 ഗവ.സ്കൂളുകൾ, അലോപ്പതി, ആയുർവേദം, ഹോമിയോ, സിദ്ധ ആശുപത്രികൾ തുടങ്ങിയവ ദ്വീപിലുണ്ട്. വിവിധ മതവിഭാഗങ്ങളുടേതായി ഒട്ടേറെ ആരാധനാലയങ്ങളുമുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരും ദ്വീപിൽ കുറവല്ല. വിവിധ തസ്തികകളിലായി 82 പൊലീസ് ഉദ്യോഗസ്ഥരും ഇവിടുന്നുണ്ട്.
ദ്വീപിന് സ്വന്തം ജങ്കാർ, 13 ബോട്ട് ജെട്ടികൾ
ദ്വീപിന്റെ വിവിധ സ്ഥലങ്ങളിലായി 13 ബോട്ട് ജെട്ടികളാണുള്ളത്.
ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനിൽ നിന്നു നിയന്ത്രിക്കുന്ന 6 ബോട്ടുകളാണ് ഇവിടെ ദിവസവും സർവീസ് നടത്തുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളെ ബോട്ട് ബന്ധിപ്പിക്കും.
ദ്വീപുകാർക്ക് വാഹനവുമായി പോകാനും ചരക്ക്, നിർമാണ സാധനങ്ങൾ എത്തിക്കാനും പെരുമ്പളം പഞ്ചായത്തിന് പാണാവള്ളി – പെരുമ്പളം ഫെറിയിൽ സ്വന്തമായി ജങ്കാറുണ്ട്. പെരുമ്പളം വാത്തികാട് – പൂത്തോട്ട
എന്നിങ്ങനെ മറ്റൊരു ജങ്കാർ ഫെറിയുമുണ്ട്. ഇവിടെ കരാർ അടിസ്ഥാനത്തിലാണ് ജങ്കാർ സർവീസ്.
ദ്വീപ് നിവാസികൾക്ക് രാത്രി അപകടമോ, അസുഖമോ ഉണ്ടായാൽ ദ്വീപിന് പുറത്തേക്ക് പോകുന്നതിന് ജല ആംബുലൻസുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

