കോഴിക്കോട് ∙ നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു.
വലിയ പറമ്പത്ത് മാണക്കോത്ത് വീട്ടിൽ ജിത്തുവിനെ (29) ആണ് ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ധിഖിന്റെ നേതൃത്വത്തിൽ ഉള്ള ക്രൈം സ്ക്വാഡും നല്ലളം ഇൻസ്പെക്ടർ എസ്.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫറോക്ക്, നല്ലളം, കുന്ദമംഗലം, തേഞ്ഞിപ്പാലം, കൊണ്ടോട്ടി, പരപ്പനങ്ങാടി, പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധികളിൽ 19 ഓളം ഭവന ഭേദനം, മോഷണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ, രാമനാട്ടുകര ബൈപാസിനു അടുത്ത് അഴിഞ്ഞിലത്തുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ക്രൈം സ്ക്വാഡും നല്ലളം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച പുലർച്ചെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നല്ലളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
പ്രതി മുൻപ് ആറുമാസം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നല്ലളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ ശുപാർശയിൽ കോഴിക്കോട് ജില്ലാ കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
എഎസ്ഐ അരുൺകുമാർ, എസ്സിപിഒമാരായ ഐ.ടി.വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സിപിഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു, നല്ലളം പൊലീസ് സ്റ്റേഷനിലെ എസ്ഐ സുനിൽ കുമാർ, എഎസ്ഐ രാജേഷ്, എസ്സിപിഒ സഫീൻ, സിപിഒ അരവിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

