ബിസിസിഐയുടെ പുതിയ വാർഷിക കരാർ പട്ടികയിൽ എ പ്ലസ് ഗ്രേഡ് ഒഴിവാക്കിയപ്പോൾ, രോഹിത് ശർമ്മയെയും വിരാട് കോലിയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. വേറെയുമുണ്ട് തരംതാഴ്ത്തപ്പെട്ട
താരങ്ങള്‍. അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും എ പ്ലസില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരം താഴ്ത്തിയിരുന്നു.
എന്നാല്‍ ഇവര്‍ മാത്രമല്ല തരം താഴ്ത്തപ്പെട്ടെ വേറെയും താരങ്ങളുണ്ട്. ടി20 ലോകകപ്പ് ആവേശത്തിനിടയിൽ പുറത്തുവന്ന പുതിയ പട്ടികയിൽ വൻ മാറ്റങ്ങളാണ് ബിസിസിഐ വരുത്തിയത്.
നേരത്തെയുണ്ടായിരുന്ന എ പ്ലസ് ഗ്രേഡ് പൂര്‍ണമായും ഒഴിവാക്കി. എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രേഡുകളായാണ് താരങ്ങള്‍ക്ക് വാര്‍ഷിക കരാര്‍ നല്‍കിയത്.
വാര്‍ഷിക കരാറിലുള്ള താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുൻപ് 7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗത്തിലായിരുന്ന കോലിയെയും രോഹിത്തിനെയും ഇത്തവണ ഗ്രേഡ് ബി-യിലേക്കാണ് മാറ്റിയത്.
ടെസ്റ്റിൽ നിന്നും ടി20-യിൽ നിന്നും വിരമിച്ചതിനാൽ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇവർ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതാണ് തരംതാഴ്ത്തലിന് പിന്നിലെ പ്രധാന കാരണം.
ടി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനും മൂന്ന് ഫോര്‍മാറ്റിലും കളിക്കാവുന്ന താരവുമായ അക്സര്‍ പട്ടേലിനെ തരം താഴ്ത്തിയതാണ് എല്ലാവരെയും ഞെട്ടിച്ച മറ്റൊരു മാറ്റം. ബി ഗ്രേഡിൽ നിന്ന് സി ഗ്രേഡിലേക്കാണ് അക്സര്‍ തരംതാഴ്ത്തപ്പെട്ടത്.
അക്സറിനെ തരം താഴ്ത്തിയ നടപടി ക്രിക്കറ്റ് ലോകത്ത് ചർച്ചയായിട്ടുണ്ട്. എ ഗ്രേഡിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും പുതിയ കരാറില്‍ ബി ഗ്രേഡിലേക്ക് തരം താഴ്ത്തപ്പെട്ടു.
ടെസ്റ്റിലും ഏകദിനങ്ങളിലും മാത്രമാണ് രാഹുല്‍ നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്. പാണ്ഡ്യയാകട്ടെ ടി20യിലും ഏകദിനത്തിലും മാത്രമാണ് കളിക്കുന്നത്.
നിലവില്‍ മൂന്ന് ഫോർമാറ്റിലും സ്ഥിരസാന്നിധ്യമായ പേസര്‍ മുഹമ്മദ് സിറാജിനെയും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് മാറ്റിയതാണ് മറ്റൊരു പ്രധാന മാറ്റം. വനിതാ ടീമിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവർ ഗ്രേഡ് എ-യിൽ ഇടംപിടിച്ചു.
വനിതാ താരങ്ങളുടെ വിഭാഗത്തിൽ ആർക്കും തരംതാഴ്ത്തൽ നേരിടേണ്ടി വന്നില്ല എന്നത് ശ്രദ്ധേയമാണ്. പരിക്കിന്റെ പിടിയിലായ മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സർഫറാസ് ഖാൻ, രജത് പാട്ടിദാർ, മുകേഷ് കുമാർ എന്നിവർക്ക് ഇത്തവണ കരാർ ലഭിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

