വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ താന്‍ അഭിമാനം കൊള്ളുന്നതായും ആ സമ്പത് വ്യവസ്ഥയുടെ ഉടമസ്ഥാവകാശം തനിക്കുള്ളതാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്കന്‍ സമ്പദ് വ്യവസ്ഥില്‍ തൃപ്തരല്ലെന്നു അഭിപ്രായ സര്‍വേയില്‍ പലരും അഭിപ്രായം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാ്ണ് ട്രംപ് സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.എന്‍ബിസി നൈറ്റ്ലി ന്യൂസ് അവതാരകനായ ടോം ലാമാസിന് നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എന്‍പിആര്‍, മാരിസ്റ്റ്പി,ബിഎസ് ന്യൂസ് സര്‍വേയില്‍, മുതിര്‍ന്നവരില്‍ 36 ശതമാനം പേര് ട്രംപ് സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നതായി പറഞ്ഞപ്പോള്‍ 59 ശതമാനം പേര് അതിനെ എതിര്‍ക്കുകയാണുണ്ടായത്.
അഭിമുഖത്തില്‍ സമ്പദ് വ്യവസ്ഥ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില പ്രധാന വസ്തുക്കളുടെ വില ഉയര്‍ന്നതിന് കാരണം തന്റെ മുന്‍ഗാമിയായ പ്രസിഡന്റ് ജോ ബൈഡന്റെ തെറ്റായ നടപടികളാണെന്നും ട്രംപ് വിമര്‍ശിച്ചു. മൊത്ത ആഭ്യന്തര ഉല്പാദനം 5.6 ശതമാനം വളര്‍ന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍, തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച്, 2025 ലെ മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 4.4 ശതമാനമാണ് വളര്‍ന്നത്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ വിവരങ്ങൾ തൊഴില്‍ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

