ഇന്ത്യയും യുഎസും തമ്മിൽ വമ്പൻ വ്യാപാരക്കരാർ പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് 50ൽ നിന്ന് 18 ശതമാനമായി വെട്ടിച്ചുരുക്കുകയും ചെയ്തതിന് പിന്നാലെ പാക്കിസ്ഥാനിൽ കത്തിപ്പിടിച്ച് കടുത്ത അമർഷം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെബഹാസ് ഷെരീഫ് ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു.
പാക്കിസ്ഥാൻ സംയുക്ത സേനാമേധാവി അസിം മുനീറാകട്ടെ പലതവണ യുഎസിൽ എത്തി ട്രംപുമായി കാണുകയും അപൂർവധാതുക്കളുടെ ഉൾപ്പെടെ കച്ചവട
ഉടമ്പടിക്ക് നീക്കങ്ങൾ നടത്തുകയും ചെയ്തു. അസിം മുനീറും ഷെഹബാസ് ഷെരീഫും ഉൾപ്പെടെ പാക്കിസ്ഥാനിലെ പ്രമുഖർ ഇതിനിടെ ട്രംപിനെ നൊബേൽ സമാധാന പുരസ്കാരത്തിന് നാമനിർദേശം ചെയ്തും പ്രീതി പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു.
സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദം തള്ളിയ ഇന്ത്യ, നൊബേലിനായി ട്രംപിനെ നാമനിർദേശം ചെയ്യാനും മുതിർന്നില്ല.
എന്നിട്ടും ട്രംപ് ഇന്ത്യയുമായി ചേർന്ന് വമ്പൻ ഡീൽ പ്രഖ്യാപിച്ചതും തീരുവ പാക്കിസ്ഥാനുള്ള 19 ശതമാനത്തേക്കാൾ കുറച്ചതുമാണ് പാക്കിസ്ഥാനെ വെട്ടിലാക്കിയത്. പാക്ക് ഭരണകൂടത്തിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഒരുമിച്ച് രംഗത്തിറങ്ങുകയായിരുന്നു.
Video for the purpose of review and criticism only.
You can’t trust Donald Trump………. Credits- Dunya News
വൈറ്റ്ഹൗസിൽ പോയി ട്രംപിനൊപ്പമിരുന്ന് ഡിന്നർ കഴിച്ചതും നൊബേലിന് നാമനിർദേശം ചെയ്തതുമൊക്കെ വെറുതേയായില്ലേ എന്ന ചോദ്യശരങ്ങൾ ഉയർന്നതിന് പിന്നാലെ ഇപ്പോൾ പാക്ക് സർക്കാരിനെയും ഭരണകക്ഷിയെയും കൂടുതൽ വെട്ടിലാക്കി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി നസാം സേഥിയും രംഗത്തെത്തി.
ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞ നജാം സേഥി, ട്രംപ് മുന്നോട്ടുവയ്ക്കുന്ന പല നിർദേശങ്ങളും പാലിക്കാൻ പാക്കിസ്ഥാൻ പ്രയാസപ്പെടുമെന്നും അതൊന്നും പാലിച്ചില്ലെങ്കിൽ ട്രംപ് വല്ലാതെ ബുദ്ധിമുട്ടിക്കുമെന്നും പറഞ്ഞു.
അങ്ങനെയൊരു ഭാവിയാണ് ഉടൻ പാക്കിസ്ഥാൻ നേരിടാൻ പോകുന്നതെന്നും ഇക്കാര്യം താൻ തുടക്കംമുതലേ പറയുന്നതാണെന്നും ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നജാം സേഥി പറഞ്ഞു.
പാക്കിസ്ഥാൻ യുഎസിന് മുന്നിൽ തുറന്നുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത അപൂർവ ധാതുശേഖരമെല്ലാം (റെയർ എർത്ത്) സുരക്ഷാപ്രശ്നങ്ങൾ നിൽക്കുന്ന ബലൂചിസ്ഥാൻ മേഖലയിലും മറ്റുമാണ്. ഈ മേഖലകളിൽ നിന്ന് യുഎസിന് റെയർ എർത്ത് ലഭ്യമാക്കാമെന്ന ഉറപ്പുപാലിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ലെങ്കിൽ അത് ട്രംപ് ഭരണകൂടത്തെ അലോസരപ്പെടുത്തും.
ഫലത്തിൽ, പാക്കിസ്ഥാനുമേലുള്ള വിശ്വാസം ട്രംപിന് നഷ്ടപ്പെടുമെന്നും അത് കൂടുതൽ തിരിച്ചടിയാകുമെന്നുമാണ് നജാം സേഥി ഉൾപ്പെടെയുള്ളവർ നൽകുന്ന മുന്നറിയിപ്പ്.
ട്രംപിന്റെ അനുകമ്പ പിടിച്ചുപറ്റാൻ പാക്കിസ്ഥാൻ മുന്നോട്ടുവച്ച പല വാഗ്ദാനങ്ങളും ഫലത്തിൽ പൊള്ളയായി മാറുന്നത് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അവർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

