ബെംഗളൂരു: ബെംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
പിന്നാലെ ആനേക്കലിൽ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്വർണത്തിന് വില കത്തിക്കയറാൻ തുടങ്ങിയതോടെ ബെംഗളൂരുവിൽ മാല മോഷണ പരാതികൾ ഏറുകയാണ്.
ബൈക്കിലെത്തി മാല പൊട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തിയ ശേഷവും ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത് ആശങ്ക ഏറ്റുകയാണ് നഗരത്തിൽ. നെലമംഗലയ്ക്കടുത്ത് ഹസ്കൂരിൽ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ ജീവനെടുത്തത്.
രാവിലെ 6 മണിയോടെ വീടിന് പുറത്ത് അടിച്ചുവാരാൻ ഇറങ്ങിയ 45കാരിയായ ജ്യോതിയെയാണ് മോഷ്ടാക്കൾ തള്ളിയിട്ട് കൊന്നത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല കവർന്ന ശേഷമായിരുന്നു സംഭവം.
ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തിൽ മദനായ്ക്കനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാലെയാണ് ആനേക്കലിന് സമീപം അത്തിബലയിൽ ബൈക്കിലെത്തിയ മോഷ്ടാവ് കടയിൽ നിന്ന് മടങ്ങിവരികയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചത്.
അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് ഇവർക്ക് നഷ്ടമായത്. അത്തിബലെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

