ബത്തേരി∙ വയനാട് വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ബന്ദിപ്പുർ, നാഗർഹൊളെ വനമേഖലകളിലും തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതത്തിലും വരൾച്ച തുടങ്ങിയതോടെ വയനാടൻ കാടുകളിലേക്കു പ്രത്യേകിച്ചും മുത്തങ്ങ വനമേഖലയിലേക്കു കാട്ടാനകളുടെ ഒഴുക്ക് തുടങ്ങി. പത്തും ഇരുപതും എണ്ണമുള്ള കൂട്ടങ്ങളാണ് വയനാടൻ കാടുകളിലേക്കു ഒന്നിനു പുറമേ ഒന്നായി എത്തുന്നത്.
മുത്തങ്ങ, പൊൻകുഴി മേഖലകകളിൽ തമ്പടിക്കുന്ന ആനകൾ ദേശീയപാത മുറിച്ചുകടന്ന് പുഴയിലെത്തി വെള്ളം കുടിച്ചും നീരാടിയും മടങ്ങുന്നു. കൂടാതെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഇരുനൂറോളം ജലാശയങ്ങളും ദാഹശമനികളാക്കുന്നു.
കൊമ്പനും പിടിയും മോഴയും കുഞ്ഞുങ്ങളുമടങ്ങുന്ന കൂട്ടങ്ങളാണു ഭക്ഷണവും വെള്ളവും തേടി മുത്തങ്ങയിലേക്കെത്തുന്നത്.
ദേശീയപാത 766ൽ കാട്ടാനക്കൂട്ടം റോഡു മുറിച്ചു കടക്കുന്നതു പതിവുകാഴ്ചയാണ്. ആനത്താരകളിൽ സ്ഥിരമായി ദേശീയപാത കുറുകെ കടക്കുകയും നിശ്ചിത സമയത്തിനു ശേഷം തിരികെ പോവുകയും ചെയ്യുന്നുണ്ട്.
കടുവ, പുലി, മാൻ, കാട്ടുപോത്ത് തുടങ്ങി മറ്റു വന്യജീവികളും വയനാടൻ കാടുകളിലേക്കു നീങ്ങിത്തുടങ്ങി.
കാട്ടാനകൾ റോഡിലേക്ക് കയറുമെന്നതിനാൽ വാഹനങ്ങൾ വേഗം കുറച്ചു പോകണമെന്നാണ് വനംവകുപ്പ് നിർദേശിക്കുന്നത്. യാത്രക്കാർ കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും വേണം വനപാതകളിലൂടെ സഞ്ചരിക്കേണ്ടതെന്നും അവർ മുന്നറിയിപ്പു നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

