ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രം കൂടിയായ ഫിൻലൻഡ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ ഇരു രാജ്യങ്ങൾക്കും നേട്ടമാകുമെന്നും 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്നും ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡർ കിമ്മോ ലാഡെവീർട്ട
പറഞ്ഞു.
യുക്രെയ്നിൽ റഷ്യ നടത്തുന്ന അന്യായവും അക്രമവുമാണെന്നും റഷ്യയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ലാഡെവീർട്ട ഒരു അഭിമുഖത്തിൽ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ യൂറോപ്പ് അംഗീകരിക്കില്ല. മാനദണ്ഡങ്ങൾ എന്തായിരിക്കണമെന്ന് നിശ്ചയിക്കേണ്ടത് യുക്രെയ്ൻ ജനങ്ങളാണ്; റഷ്യയല്ല.
ഉപാധികളില്ലാതെ ഉടനടി വെടിനിർത്തൽ നടപ്പാക്കുകയാണ് ആദ്യം വേണ്ടത്.
‘‘ഇന്ത്യ ഇപ്പോൾ ആഗോള ശക്തിയാണ്. ലോകത്തിന്റെ ഏത് കോണിലും ഇന്ത്യയുടെ ശബ്ദത്തിന് ഇപ്പോൾ പ്രസക്തിയുണ്ട്.
പുട്ടിനുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും’’ – അംബാസഡർ പറഞ്ഞു.
ഫിന്നിഷ് പ്രധാനമന്ത്രി അലക്സാണ്ടർ സ്റ്റബ്ബും പ്രധാനമന്ത്രി മോദിയും തമ്മിൽ നല്ല സൗഹൃദമാണുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കും.
3 ബില്യൻ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ളത്. സ്റ്റബ്ബിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തീയതി തീരുമാനിച്ചിട്ടില്ല. എങ്കിലും സ്റ്റബ്ബ് ഏറെ വൈകാതെ ഇന്ത്യയിലെത്തുമെന്നും കിമ്മോ ലാഡെവീർട്ട
പറഞ്ഞു.
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തേ ഫിൻലൻഡും പറഞ്ഞിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ഏർപ്പെടുത്തിയിരുന്നു.
സമാനമായ തീരുവ യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കുമേൽ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും യൂറോപ്യൻ യൂണിയനും ഫിൻലൻഡും കൈയോടെ തള്ളിയിരുന്നു.
ഇന്ത്യ സൂപ്പർ പവർ ആണെന്നും വളർന്നുവരുന്ന സമ്പദ്ശക്തിയായ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കാനാണ് ശ്രമമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യത്തോട് അന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ പ്രതികരിച്ചത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും അടുത്തിടെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന വിശേഷണവുമായി വമ്പൻ വ്യാപാരക്കരാർ ഒപ്പുവച്ചപ്പോൾ വിമർശനവുമായി യുഎസ് രംഗത്തെത്തിയിരുന്നു.
റഷ്യൻ യുദ്ധം നിർത്തുന്നതിൽ യൂറോപ്പിന് ഇരട്ടത്താപ്പാണെന്നും ഇന്ത്യയുമായി വ്യാപാരക്കരാർ ഒപ്പുവയ്ക്കാനുള്ളതുകൊണ്ടാണ് അവർ ഇന്ത്യയ്ക്കുമേൽ നടപടി എടുക്കാത്തതെന്നും യുഎസ് വിമർശിച്ചിരുന്നു. ഇന്ത്യ-യൂറോപ്യൻ ഡീൽ യാഥാർഥ്യമായതിന്റെ സമ്മർദത്തിലാണ് ട്രംപ് ഇന്ത്യയുമായി ഡീൽ പ്രഖ്യാപിച്ചതെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

