ജന്റിൽവുമൺ എന്ന തമിഴ് ചിത്രത്തിനു ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി, ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് മലയാളത്തിൽ നിർമ്മിക്കുന്ന മിഡിൽ ക്ലാസ് മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്നു. പടക്കളം ഫെയിം അരുൺ പ്രദീപ്, പ്രകമ്പനം ഫെയിം സുബിൻ ടാർസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിഡിൽ ക്ലാസ് മാത്തുക്കുട്ടി എന്ന റൊമാൻ്റിക് കോമഡി ചിത്രത്തിൻ്റെ നിർമ്മാതാവ് ഹരി ഭാസ്കരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി സി എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
സംവിധായകൻ മിഥുൻ ജ്യോതിയുടെ പിതാവ് ജ്യോതി വെള്ളല്ലൂർ സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നടൻ വിജയ് ബാബു ആദ്യ ക്ലാപ്പടിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതനായിരുന്നു.
കാർത്തിക് രാമകൃഷ്ണൻ, ശ്രീകാന്ത് മുരളി, എ കെ വിജുബാൽ, ജെൻസൺ ജോസ്, അഭയ് കൃഷ്ണ, ശ്രീകാന്ത് ആർ, ശെൽവ രാജ്, ജിനീഷ് ഗോവിന്ദ, അനന്തലക്ഷ്മി, ഡയാന ഹമീദ്, ശ്രദ്ധ ജോസഫ്, പുതുമുഖങ്ങളായ അഞ്ജന, കാർത്തിക, അനുപമ എസ് ശ്രീകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിനു ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സംവിധായകൻ മിഥുൻ ജ്യോതി തന്നെ എഡിറ്റിംഗ് നിർവഹിക്കുന്നു. ഷാരോൺ പോൾ എഴുതിയ വരികൾക്ക് സാമുവൽ പോൾ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, കല- അരുൺ മോഹൻ, കോസ്റ്റ്യൂംസ്- ആതിര സോമൻ, മേക്കപ്പ്- ദേവദാസ്, അസോസിയേറ്റ് ഡയറക്ടർ- ഹിരൺ ഹരികുമാർ, അഭിനന്ദ് എം, സൗണ്ട് ഡിസൈൻ- മൂസദ്, സൗണ്ട് മിക്സിംഗ്- കരുൺ പ്രസാദ്, പബ്ലിസിറ്റി ഡിസൈൻ- ലാസി ആർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്-വിവേക് വിനയരാജ്, പി ആർ ഒ- എ എസ് ദിനേശ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

