സ്വർണവില ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് കൂടുതൽ ഇടിഞ്ഞു. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 190 രൂപ താഴ്ന്ന് വില 13,965 രൂപയായി.
1,520 രൂപ കുറഞ്ഞ് 1,11,720 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 19,440 രൂപ; ഗ്രാമിന് 2,430 രൂപ.
ലാഭമെടുപ്പ് സമ്മർദത്തിൽപ്പെട്ട് രാജ്യാന്തരവില 5,000 ഡോളർ നിലവാരത്തിൽ നിന്ന് 4,870ലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലെ വിലയും കുറഞ്ഞത്.
യുഎസ് ഡോളർ ശക്തമാകുന്നതും സ്വർണക്കുതിപ്പിന് തടസ്സമായിമാറി. രാജ്യാന്തരവില 4,000 ഡോളറിലേക്ക് സമീപഭാവിയിൽ താഴ്ന്നേക്കാമെന്ന് ചില നിരീക്ഷകർ പറയുന്നുണ്ട്.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും.
അതേസമയം, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് സന്തോഷിക്കാവുന്ന വാദമാണ് മറ്റുചില നിരീക്ഷകരുടേത്. 2027ഓടെ രാജ്യാന്തരവില 6,500 ഡോളറിൽ എത്തിയേക്കാം.
അതോടെ പവൻവില ഒന്നരലക്ഷം രൂപയ്ക്കടുത്തെത്തും. നിലവിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ നേരിടുന്ന ‘വിശ്വാസത്തകർച്ച’ സ്വർണത്തിനാണ് ഫലത്തിൽ നേട്ടമാവുകയെന്നും നിരീക്ഷകർ പറയുന്നു.
ഗോൾഡ് ഇടിഎഫുകളിലേക്ക് വൻതോതിൽ നിക്ഷേപമൊഴുകുകയും വില കുതിക്കുകയും ചെയ്യാം.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽമർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഗ്രാമിന് 155 രൂപ താഴ്ന്ന് 11,545 രൂപയായി. വെള്ളിവില 275 രൂപ കുറഞ്ഞ് 275 രൂപ.
കേരള കേരള ഗോൾഡ് ആൻഡ് സിൽമർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയമനുസരിച്ച് 18 കാരറ്റ് സ്വർണവില ഗ്രാമിന് 155 രൂപ കുറഞ്ഞ് 11,475 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 275 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

