റാന്നി ∙ വിൽപനയ്ക്കായി പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ യുവഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട
സന്തോഷ് ജംക്ഷൻ ശ്രീകൃഷ്ണ മഠത്തിൽ ദേവീകൃഷ്ണയാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ മാസം 25ന് പുലർച്ചെയാണു സംഭവം.
കാറിൽ കടത്തിയ 125 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ 2.075 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ താന്നിമൂട്ടിൽ മുഹമ്മദ് ആഷിഫ് ഷാജി (19), പടിഞ്ഞാറേവീട്ടിൽ സഞ്ജു മനോജ് (24) എന്നിവരെ പിടികൂടിയിരുന്നു.
റിമാൻഡിലായ ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തി.
ഇതേ തുടർന്നാണ് ദേവീകൃഷ്ണയെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കു വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ചു നൽകിയത് കേസിൽ നാലാം പ്രതിയായ ദേവീകൃഷ്ണയാണെന്ന് പൊലീസ് അറിയിച്ചു. കോട്ടയത്തേക്കു യാത്ര ചെയ്തിരുന്ന ദേവീകൃഷ്ണയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പത്തനംതിട്ട
പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായ മൂന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
യുക്രെയ്നിൽ പഠിച്ച ദേവികൃഷ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്റായിരുന്നു. റാന്നി പൊലീസ് ഇൻസ്പെക്ടർ ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.സിബി, എഎസ്ഐ ബിജു മാത്യു, സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

