കാക്കനാട്∙ കൊച്ചി നഗരത്തിലും പരിസരങ്ങളിലും സർവീസ് നടത്താൻ 1,000 ഇലക്ട്രിക് ഓട്ടോകൾക്ക് കൂടി പെർമിറ്റ് ലഭിക്കും.നേരത്തേ അനുവദിച്ച 2,000 പെർമിറ്റുകളിൽ ആയിരത്തിൽ താഴെ ഓട്ടോകൾക്ക് മാത്രമാണ് ഇതുവരെ പെർമിറ്റ് നൽകിയത്. ശേഷിക്കുന്ന പെർമിറ്റുകൾക്ക് അർഹമായ അപേക്ഷ ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ആർടിഒ കെ.ആർ.സുരേഷ് പറഞ്ഞു.
കൊച്ചിയിൽ സിഎൻജി ഓട്ടോകൾക്ക് സർക്കാർ അനുവദിച്ച 1,000 പെർമിറ്റുകളും നൽകിക്കഴിഞ്ഞു. ഇലക്ട്രിക് ഓട്ടോകൾക്ക് മാത്രമാണ് പെർമിറ്റ് ശേഷിക്കുന്നത്.
സിഎൻജി പെർമിറ്റ് ലഭിച്ച 900 ഓട്ടോകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.
750 സിഎൻജി പെർമിറ്റ് ജനറൽ വിഭാഗത്തിനും 150 പെർമിറ്റ് സൊസൈറ്റികൾക്കും 100 പെർമിറ്റ് പട്ടിക വിഭാഗത്തിനുമാണ് നൽകിയത്. ഇതിൽ 95 ശതമാനവും സർവീസ് നടത്തുന്നുണ്ട്.
2,000 ഇലക്ട്രിക് ഓട്ടോ പെർമിറ്റിൽ 65 ശതമാനമാണ് ജനറൽ വിഭാഗത്തിനുള്ളത്. ഇതിന്റെ പകുതി അപേക്ഷകർ മാത്രമേ ഇതുവരെ പെർമിറ്റിനായി സമീപിച്ചിട്ടുള്ളു.
കെഎംആർഎലിനു 10 ശതമാനം ഇലക്ട്രിക് ഓട്ടോ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.
സംഘങ്ങൾക്ക് 15 ശതമാനവും പട്ടിക വിഭാഗത്തിന് 10 ശതമാനവുമാണ് ഇലക്ട്രിക് ഓട്ടോ പെർമിറ്റ് സംവരണം. 50 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നതാണ് ഇലക്ട്രിക്, സിഎൻജി ഓട്ടോകൾ.
ഇവ ചാർജ് ചെയ്യുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള സ്റ്റേഷനുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണി കുറവായ ഇത്തരം ഓട്ടോറിക്ഷകൾ മികച്ച യാത്രാ സുഖം തരുമെന്നാണ് വിലയിരുത്തൽ.
പെട്രോൾ, ഡീസൽ ഓട്ടോകൾക്കു മൈലേജ് കുറവാണെന്നതാണ് ന്യൂനത.
കൊച്ചിയിൽ വർഷങ്ങൾക്കു മുമ്പ് പെർമിറ്റ് നൽകിയിരുന്ന സാധാരണ ഓട്ടോകളിൽ പലതും ഇപ്പോൾ നിരത്തിലില്ല. പുതിയ ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകാൻ അനുമതി വേണമെന്ന് ആർടിഎ നേരത്തെ സർക്കാരിനു ശുപാർശ നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതി സൗഹൃദ ഓട്ടോകൾക്കു പെർമിറ്റ് നൽകാൻ സർക്കാർ നിർദേശിച്ചതും പകുതിയിലധികം പെർമിറ്റുകൾ വിതരണം ചെയ്തതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

