വെള്ളരിക്കുണ്ട് ∙ ടൗണിനോട് ചേർന്ന് കിടക്കുന്ന വിമല എസ്റ്റേറ്റിൽ വൻ തീപിടിത്തം. റബർമരം മുറിച്ചുമാറ്റിയ 10 ഏക്കറോളം സ്ഥലത്ത് തീപടർന്നു.
എസ്റ്റേറ്റിനോട് ചേർന്നുകിടക്കുന്ന പറമ്പിലേക്ക് തീപടർന്ന് നെൽസൺ ചാക്കോയുടെ 9 തെങ്ങും റിങ്കു മാത്യുവിന്റെ 3 തെങ്ങുകളും പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് തീപിടിത്തം ഉണ്ടായത്.
കുറ്റിക്കോലിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പൊലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തഹസിൽദാർ പി.വി.മുരളി, വില്ലേജ് ഒഫീസർ കെ.
അനീസ, ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ ഷോബി ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇവിടെ എല്ലാ വർഷവും തീപിടിത്തം ഉണ്ടാകാറുണ്ട്.
താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാ യുണിറ്റ് ഇല്ലാത്തതിനാൽ കാഞ്ഞങ്ങാട് നിന്നോ കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തുനിന്നോ വേണം അഗ്നിരക്ഷാ സേനയെത്താൻ.
തീപിടിത്തം പോലുള്ള അത്യാഹിതം സംഭവിച്ചാൽ രക്ഷാപ്രവർത്തനം വൈകുന്നതിനാൽ വൻ നഷ്ടമാണ് പലപ്പോഴും സംഭവിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

