ചിപ്സ് ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. വെെകുന്നേരങ്ങളിൽ ചായയുടെ കൂടെ ചിപ്സ് കൂടി ഉണ്ടെങ്കിൽ കൂടുതൽ സന്തോഷമായിരിക്കും.
വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ചിപ്സ് കുട്ടികളും മുതിർന്നവരുടെ ഒരു പോലെ ഇഷ്ടപ്പെടുന്നു. കടകളിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ തന്നെ വീട്ടിലും കായ വറുത്തത് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ ഏത്തയ്ക്ക 2 എണ്ണം (നല്ലത് പോലെ മൂത്ത കായകൾ വേണം വറുക്കാനായി തെരഞ്ഞെടുക്കേണ്ടത്) മഞ്ഞൾ പൊടി 1/2 ടീസ്പൂൺ എണ്ണ വറുക്കാൻ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ഒരേ കനത്തിൽ ഏത്തയ്ക്ക വട്ടത്തിൽ അരിഞ്ഞെടുക്കണം.
(നല്ലതു പോലെ കനം കുറച്ചരിഞ്ഞാൽ ചിപ്സ് ക്രിസ്പി ആയിരിക്കും). ശേഷം ഉപ്പു വെള്ളത്തിൽ ഇടാം.
അരിഞ്ഞ കായകൾ ഉപ്പ് കലക്കിയ വെള്ളത്തിൽ കുറച്ചു സമയമിട്ടു വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് കായയിലെ കറ പോകുന്നതിനു സഹായിക്കും.
ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ അഞ്ച് മിനുട്ട് നേരം ഇട്ട് വയ്ക്കുക. അതിനു ശേഷം വെള്ളം വാർന്നു പോകുന്നതിനു വേണ്ടി ഒരു അരിപ്പയിലേയ്ക്ക് മാറ്റുക.
ശേഷം അടി കട്ടിയുള്ള വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം നല്ലതു പോലെ ചൂടായതിനു ശേഷം കുറേശ്ശേ അരിഞ്ഞ കായകൾ ഇട്ടുകൊടുത്തു വറുത്തു കോരുക.
ക്രിസ്പി ചിപ്സ് തയ്യാറായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

