തിരുവനന്തപുരം ∙ ചന്ദ്രഗ്രഹണം കാരണം, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ദിവസം 4 മണിക്കൂർ ദർശന സമയം കുറയുന്നതുമൂലം ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശം. വെയിൽ കൊള്ളാതെ വരിയിൽ നിൽക്കുന്നതിന് അവിട്ടം തിരുനാൾ ലൈബ്രറി മുതൽ ക്ഷേത്ര കവാടം വരെ പന്തൽ കെട്ടണം എന്ന പൊലീസിന്റെ ആവശ്യം പരിഗണിക്കാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മാർച്ച് നാലിനാണ് ആറ്റുകാൽ പൊങ്കാല. ക്ഷേത്രപരിസരത്തെ 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ശുദ്ധജലത്തി ലെ കോളിഫോം ബാക്ടീരിയ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷ, ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു.
ക്ഷേത്രപരിസരത്തെ കടകളിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. കച്ചവടത്തിന് എത്തുന്നവർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനു കോർപറേഷൻ നടപടി സ്വീകരിക്കണം.
ക്ഷേത്ര പരിസരത്തെ കെഎസ്ആർടിസി ബസുകളുടെ സർവീസ് ക്രമീകരിക്കുന്നതിനു കെഎസ്ആർടിസി അധികൃതരും പൊലീസും സംയുക്ത യോഗം ചേരണം.– തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങൾ. പൊങ്കാലയുടെ തലേദിവസം വൈകിട്ട് 6 മുതൽ പിറ്റേന്ന് വൈകിട്ട് 6 വരെ മദ്യനിരോധനം ഏർപ്പെടുത്തും.
മേയർ വി.വി. രാജേഷ്, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്, ഡിസിപി ദീപക് ധൻകർ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

