മൂലമറ്റം∙ മൂന്നു പതിറ്റാണ്ടു മുൻപ് അപകടാവസ്ഥയിലായ മണപ്പാടി പാലം പെയിന്റ് ചെയ്ത് ബലപ്പെടുത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് . 1995 ൽ പിഡബ്ല്യുഡി നടത്തിയ സർവേയിൽ പാലം അപകടത്തിലാണെന്നു കണ്ടെത്തിയിരുന്നു.
അന്നു മണപ്പാടി, ഇലപ്പള്ളി, എടാട് തുടങ്ങിയ ഗ്രാമങ്ങളിലേയ്ക്കു ചെറുവാഹനങ്ങൾ പോകുന്ന പാലം എന്ന നിലയിൽ വേണ്ട പരിഗണന ഈ പാലത്തിനു നൽകിയില്ല.
എന്നാൽ എടാടിൽ നിന്നും വാഗമണ്ണിനുള്ള റോഡ് തുറന്നതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. എന്നാൽ പാലം ഇപ്പോഴും പഴയപടി തന്നെ.
10 വർഷങ്ങൾക്കുമുൻപ് പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ചു വാർത്തവന്നതിനെ തുടർന്നു ഭാരാവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. ബസുകളിൽ എത്തുന്ന യാത്രക്കാരെ ബസിൽ നിന്നിറക്കിയ ശേഷം കാലി വാഹനം പാലത്തിനു മറുകരയിലേയ്ക്കു പോകുന്ന രീതിയിൽ ക്രമീകരണം നടത്തിയിരുന്നു.
എന്നാൽ ഇതെല്ലാം ഏതാനും ദിവസത്തേയ്ക്കുള്ള ചടങ്ങായിരുന്നു. മുൻപ് ഇവിടെ സ്ഥാപിച്ചിരുന്ന ഇല്ലിപ്പാലം മാറ്റി പഞ്ചായത്താണ് മണപ്പാടി ആറിനു കുറുകെ പാലം നിർമിച്ചത്. പിന്നീട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ പാലവും പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലായി.
പാലത്തിനു അപകടമുണ്ടെന്നു പൊതുമരാമത്തു വകുപ്പ് പറയുന്നുണ്ട്.
പെയിന്റ് ചെയ്തതുമാത്രമാണ് 30 വർഷത്തിനിടെ നടത്തിയ അറ്റകുറ്റപ്പണി. വാഗമൺ, ഏലപ്പാറ, കുട്ടിക്കാനം, കുമളി പ്രദേശങ്ങളിലേക്ക് ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
10 അടി മാത്രം വീതിയുള്ള പാലത്തിലൂടെ ഏറെ പണിപ്പെട്ടാണ് വലിയ വാഹനങ്ങൾ കടന്നു പോകുന്നത്. പാലത്തിന് അടിവശത്ത് വള്ളലുകളുണ്ട്.
മണപ്പാടി പാലത്തിനൂ സമീപമുള്ള കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. ഈ പാലങ്ങൾ അടിയന്തിരമായി നീക്കി പുതിയ പാലം നിർമിച്ചില്ലെങ്കിൽ അപകട
സാധ്യത ഏറെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

