കോഴിക്കോട് ∙ കേരളത്തിലെ വെൽനസ് ടൂറിസത്തിന് ആഗോള തലത്തിൽ വലിയ സ്വീകാര്യത ഉള്ളതായി പ്രഥമ രാജ്യാന്തര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവിൽ പങ്കെടുത്ത വിദേശ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ബി ടു ബി’ മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിലേക്കുള്ള വെൽനസ് പാക്കേജുകൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും ആവശ്യക്കാർ ഏറെയാണെന്ന് ലണ്ടൻ സ്വദേശിയായ ലിൻഡ വിൽമോട്ട് പറഞ്ഞു. കേരള ടൂറിസം വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ആയുർവേദത്തെക്കുറിച്ച് അറിഞ്ഞതെന്ന് സൗദി അറേബ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നോറ അൽ ഖാസിം പറഞ്ഞു.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്) സംസ്ഥാന ടൂറിസം വകുപ്പുമായും ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് കോഴിക്കോട് ദ്വിദിന കോൺക്ലേവ് സംഘടിപ്പിച്ചത്.
കോൺക്ലേവിൽ 34 രാജ്യങ്ങളിൽ നിന്നുമായി 125ലധികം പ്രതിനിധികൾ പങ്കെടുത്തു. കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷൻ സ്റ്റാൾ ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
റഷ്യ, ജർമനി, ഫ്രാൻസ്, യുഎസ്, സ്ലൊവാക്യ, ലബനൻ, ഇറ്റലി, കസാഖിസ്ഥാൻ, സൗദി അറേബ്യ, ബൾഗേറിയ, ഇസ്രയേൽ, അർമേനിയ, ജോർദാൻ, തുർക്കി, പോളണ്ട്, പോർച്ചുഗൽ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുത്തത്.
ആയുർവേദ മേഖലയിലെ വിദഗ്ധർ, ആഗോള വെൽനസ് ടൂറിസം പ്രതിനിധികൾ, നയരൂപകർ, അക്കാദമിക്കുകൾ, വ്യവസായ പ്രമുഖർ, ട്രാവൽ-കൊമേഴ്സ് പ്രഫഷനലുകൾ എന്നിവരുടെ ഒത്തുചേരലിന് കോൺക്ലേവ് വേദിയായി.
ഫെബ്രുവരി 4 മുതൽ ആയുർവേദ-വെൽനസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് അവസാനിക്കും.
ആയുർവേദ റിസോർട്ടുകൾ, വെൽനസ് കേന്ദ്രങ്ങൾ, ആയുർവേദ ആശുപത്രികൾ, ആയുർവേദ മരുന്ന് നിർമാണശാലകൾ തുടങ്ങിയവ സംഘം സന്ദർശിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

