കൊച്ചി ∙ ആലുവ റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാനെ (26) ആണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഒരു കിലോ പായ്ക്കറ്റുകളിലാക്കി ഷോൾഡർ ബാഗിലാണ് കടത്തിയത്.
പെരുമ്പാവൂർ കാലടി ഭാഗങ്ങളിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ഇവിടെ ഇയാൾക്ക് പെയിന്റിങ് ജോലി എന്നാണ് പറഞ്ഞിട്ടുള്ളത്.
പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ.
ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ ജി.പി.മനു രാജ്, സബ് ഇൻസ്പെക്ടർ കെ.നന്ദകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

