കാസർകോട്, കണ്ണൂർ ∙ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിന്റെ കണക്കുപറയാൻ തയാറാണെന്നും എല്ലാം സുതാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ‘ഇന്നുതന്നെ വേണമെങ്കിലും തരാം.
ജാഥ പയ്യന്നൂരിൽ എത്തുന്നുണ്ട്. അവിടെവച്ചുതരാം’ – വികസന മുന്നേറ്റ ജാഥയ്ക്കിടെ അദ്ദേഹം കാസർകോട്ട് പറഞ്ഞു.
പയ്യന്നൂരിൽ കണക്കുനിരത്തി മറുപടി പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പക്ഷേ, കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷവിമർശനമുയർത്തുക മാത്രമാണ് ഗോവിന്ദൻ ചെയ്തത്.
അതേസമയം, ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് തന്റെ പുസ്തകം ഇറങ്ങുംമുൻപ് പുറത്തുവിടാൻ സിപിഎം തയാറാകണമെന്ന് വി.കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു. താൻ പ്രവർത്തനത്തിൽനിന്നു മാറിനിന്ന സമയത്ത് ഏരിയ കമ്മിറ്റിയിൽ പാർട്ടി ഒരു കണക്ക് അവതരിപ്പിച്ചതായി അറിയാമെന്നും അത് കമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ പുസ്തക പ്രകാശനച്ചടങ്ങിൽ ഉന്നയിക്കും. അതിനു മുൻപ് പാർട്ടിയുടെ കയ്യിലുണ്ടെന്നു പറയുന്ന കണക്ക് പുറത്തുവിടുന്നതാണ് ഉചിതം.
10 വർഷം മുൻപ് പിരിച്ച ഫണ്ടിന്റെ കണക്കാണ് ചോദിക്കുന്നതെന്നു പറഞ്ഞ കുഞ്ഞിക്കൃഷ്ണൻ, പാർട്ടി അവതരിപ്പിക്കുമെന്നു പറയുന്ന കണക്ക് തട്ടിക്കൂട്ടാണെന്ന സൂചനയാണു നൽകുന്നത്. 2 MINUTES AGO 5 MINUTES AGO 9 MINUTES AGO തിരഞ്ഞെടുപ്പ്, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടുകളുടെ കണക്കുകളും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം നാളെ വൈകിട്ട് നാലിനാണ് പയ്യന്നൂരിൽ പ്രകാശനം ചെയ്യുന്നത്.പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണനെ എം.വി.ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. അവസരവാദ നിലപാടു സ്വീകരിച്ചതിന് വി.കുഞ്ഞിക്കൃഷ്ണനു ജനം മറുപടി നൽകും.
പാർട്ടിക്കകത്ത് ചർച്ച ചെയ്തതും പരിഹരിച്ചതുമായ കാര്യങ്ങൾ വീണ്ടും പറഞ്ഞ് പ്രസ്ഥാനത്തെ തകർക്കാനാണ് ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് കുഞ്ഞിക്കൃഷ്ണൻ രംഗത്തുവന്നത്.
കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ പിന്തുണയോടെ പ്രവർത്തിച്ച, അവരുടെ കോടാലിക്കൈകളായി നിലകൊണ്ട ആളുകൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാണു വലിച്ചെറിയപ്പെട്ടത്.
കുഞ്ഞിക്കൃഷ്ണന്റെ അനുഭവവും അതാകും – ഗോവിന്ദൻ പറഞ്ഞു.രക്തസാക്ഷി സി.വി.ധനരാജിന്റെ ഭാര്യ എൻ.വി.സജിനിയാണ് ഗോവിന്ദനെ ഷാൾ അണിയിച്ചു സ്വീകരിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

