പാലാവയൽ ∙ ഓടപ്പള്ളിയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലുണ്ടായ തീപിടിത്തത്തിൽ കാർഷിക വിളകൾ കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.
ഓടപ്പള്ളിയിലെ മണിമലത്തറപ്പേൽ ദേവസ്യാച്ചൻ, സഹോദരൻ ജോമി, കൊച്ചുകരോട്ട് ജോബി എന്നിവരുടെ ഏകദേശം 2 ഏക്കറോളം സ്ഥലത്താണ് തീപിടിച്ചത്. കശുമാവ്, റബർ എന്നിവയും കത്തിനശിച്ചു.
നാട്ടുകാരുടെ ശ്രമഫലമായാണ് തീയണച്ചത്.
പെരിങ്ങോത്തുനിന്നു അഗ്നിരക്ഷാസേനയും എത്തിയിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, ജനപ്രതിനിധികൾ, ചിറ്റാരിക്കാൽ പൊലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
30 MINUTES AGO 32 MINUTES AGO 34 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

