ചെറുപുഴ ∙ 4 വർഷമായിട്ടും ആറാട്ടുകടവ് പുനരധിവാസ പദ്ധതി ഏങ്ങും എത്തിയില്ല. കാട്ടാനശല്യംമൂലം ആറാട്ടുകടവ് ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സർക്കാർ പെരിങ്ങോത്ത് ഭൂമി അനുവദിക്കുകയും വീടുകൾ നിർമിക്കാൻ ധനസഹായം അനുവദിക്കുകയും ചെയ്തത്. പെരിങ്ങോത്ത് അനുവദിച്ച 11 വീടുകളിൽ 6 വീടുകളുടെ നിർമാണം പൂർത്തിയായയെങ്കിലും, കരാറുകാരന്റെ അനാസ്ഥ മൂലം മറ്റു വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
ഇതിൽ ആറാട്ടുകടവ് ഉന്നതിയിലെ പുതിയവീട്ടിൽ കൃഷ്ണനും ഭാര്യ ഓമനയ്ക്കും രണ്ടു പെൺമക്കൾക്കും അനുവദിച്ചു കിട്ടിയ വീടിന്റെ നിർമാണവും മുടങ്ങിയതിൽ ഉൾപ്പെടും.
കൃഷ്ണനു വീട് നിർമിക്കാൻ അനുവദിച്ച തുകയിൽ നിന്നു 3.75 ലക്ഷം രൂപ കരാറുകാരൻ കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ വീടിന്റെ നിർമാണം പാതിവഴിയിലാണ്.
4 MINUTES AGO 32 MINUTES AGO 42 MINUTES AGO ആറാട്ടുകടവ് ഉന്നതിയിൽ കാട്ടാനശല്യം രൂക്ഷമായതോടെ കൃഷ്ണനും കുടുംബവും കാസർകോട് ജില്ലയിലെ ഓടക്കൊല്ലിയിലുള്ള ഒരു ഷെഡിലേക്ക് താമസം മാറി. ഓമനയും ഒരു മകളും രോഗബാധിതയുമാണ്.
ഇതിനിടയിൽ കൃഷ്ണൻ മരിച്ചു. ഇതോടെ ഓമനയുടെയും മക്കളുടെയും ജീവിതം ദുരിതപൂർണമായി.
ഓടക്കൊല്ലിയിലെ ഷെഡ് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായതോടെ ബന്ധുക്കളും മറ്റും ചേർന്നു പൊളിച്ചു മാറ്റി. ഇതോടെ ഓമനയും മക്കളും വാഴക്കുണ്ടത്തുള്ള ബന്ധു വീട്ടിലാണു താമസം.
ഷെഡിന്റെ നിർമാണം നടക്കുന്നുണ്ടെങ്കിലും ആരെങ്കിലും സഹായിക്കാതെ നിർമാണം പൂർത്തിയാക്കാനാവില്ല.
കാട്ടാനകളെ പേടിച്ചു ഇനി ആറാട്ടുകടവിലേക്ക് തിരികെ പോകാൻ സാധിക്കുന്നില്ലെന്നു ഓമന പറയുന്നു. ആറാട്ടുകടവ് ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാർ നടപ്പാക്കിയ പദ്ധതി കരാറുകാരൻ്റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവും മൂലം പാതിവഴിയിലാണ്.
ശേഷിക്കുന്ന വീടുകളുടെ നിർമാണം കൂടി ഉടൻ പൂർത്തിയാക്കി ആറാട്ടുകടവ് ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളെ പെരിങ്ങോത്തേക്കു മാറ്റിപ്പാർപ്പിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

