കണ്ണൂർ ∙ നഗരത്തിൽ സ്ഥാപിച്ച ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ബോർഡുകൾ കണ്ണൂർ ടൗൺ പൊലീസ് മാറ്റി. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
ഇതേ മാതൃകയിലുള്ള ബോർഡുകൾ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ വീണ്ടും വ്യാപകമായി സ്ഥാപിക്കുകയും ഒപ്പം പ്രതിഷേധ പ്രകടനവും ധർണയും നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബോർഡുകൾ വീണ്ടും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസ് ബോർഡുകൾ മാറ്റിയത്. യൂത്ത് കോൺഗ്രസും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും നഗരത്തിൽ സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്ന് ബന്ധപ്പെട്ട
സംഘടനകൾക്ക് നോട്ടിസ് നൽകിയതായും പൊലീസ് പറഞ്ഞു. 17 MINUTES AGO 1 HOUR 25 MINUTES AGO 2 HOURS 15 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

