തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതി കരാർ റദ്ദാക്കുക, നാലു വർഷ ബിരുദം പിൻവലിക്കുക, സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുക, വിദ്യാർഥികളുടെ യാത്ര ചെലവ് സർക്കാർ ഏറ്റെടുത്ത് സൗജന്യമാക്കുക, ഇ-ഗ്രാന്റ്സ് തുക വർധിപ്പിക്കുക, അശാസ്ത്രീയ സ്കൂൾ സമയമാറ്റം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐഡിഎസ്ഒ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, ഒരു ലക്ഷം ഒപ്പ് അടങ്ങിയ ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ദേശീയ പ്രസിഡന്റ് സൗരവ് ഘോഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഡോ.
എസ്.അലീന അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.എസ്.അശ്വിനി പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. ആർ.അപർണ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. അകിൽ മുരളി, അജിത് മാത്യു, ഗോവിന്ദ് ശശി, വി.പി.വിദ്യ, ആർ.ശ്രുതി, ബി.എസ്.എമിൽ എന്നിവർ സംസാരിച്ചു.
പാളയത്ത് നിന്നു ആരംഭിച്ച പ്രകടനത്തിൽ ഗോവിന്ദ് ശശി, നിലീന മോഹൻകുമാർ, ആർ.അജിത്, ആഷ്ന തമ്പി, എം.കെ.നിള, സാം പോൾ രാജു എന്നിവർ പ്രസംഗിച്ചു. 3 MINUTES AGO 26 MINUTES AGO 36 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

