അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പൂപാലം പത്താംമൈലിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. വീട്ടിലുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
അടിമാലി– എറണാകുളം വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് മുൻവശത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. പാതയോരത്തുള്ള കാണിയാട്ട് ജോയി പോളിന്റെ വീടിന്റെ മതിൽ തകർത്താണ് നിയന്ത്രണം വിട്ട
വാഹനം നിന്നത്. യാത്രക്കാർക്ക് പരുക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

