സി.ജെ. റോയ് എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്.
ഇന്ത്യയിലും ഗൾഫ് മേഖലയിലും അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് സംരംഭമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ എന്നതുമാത്രമായിരുന്നില്ല ഡോ.സി.ജെ. റോയിയുടെ വിലാസം.
സിനിമാ നിർമാതാവ്. നിരവധി ജനപ്രിയ ടിവി റിയാലിറ്റി ഷോകൾക്കു പിന്നിലെ ശക്തി.
റീട്ടെയ്ൽ രംഗത്തും ഹോസ്പിറ്റാലി മേഖലയിലും വിജയമുദ്ര പതിപ്പിച്ച സംരംഭകൻ, മാനവക്ഷേമ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന മുഖം. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങിയവയിലും ശ്രദ്ധയൂന്നിയ മനുഷ്യസ്നേഹി.
ബിസിനസിൽ വേറിട്ട
പാതയിലൂടെ സഞ്ചരിച്ച് വിജയക്കൊടി പാറിച്ച വ്യക്തിയായിരുന്നു ഡോ.റോയ്. നാടിന്റെ തനത് ‘തീം’ നിറയുന്നതും ഉപഭോക്തൃകേന്ദ്രീകൃതവുമായ പാർപ്പിട
പദ്ധതികൾ ഒരുക്കിയാണ് അതിവേഗം റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ബിസിനസുകളിൽ അദ്ദേഹവും കോൺഫിഡന്റ് ഗ്രൂപ്പും നേട്ടങ്ങൾ സ്വന്തമാക്കിയത്. ആഗോളതലത്തിൽ സാമ്പത്തിക ആഘാതങ്ങൾ ആഞ്ഞടിച്ചപ്പോൾപോലും ‘സീറോ-ഡെറ്റ്’ മോഡലിലൂടെ (കടരഹിത ബിസിനസ്) കോൺഫിഡന്റ് ഗ്രൂപ്പിന്റെ പദ്ധതികളെ അദ്ദേഹം മുന്നോട്ടുനയിച്ചത് ഏവരെയും വിസ്മയിപ്പിച്ചു. 1 HOUR 7 MINUTES AGO 1 HOUR 11 MINUTES AGO 2 HOURS 12 MINUTES AGO ‘കോൺഫിഡന്റായി’ മുന്നോട്ടുപോയാൽ വിജയം നേടാമെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച ‘ഡോട്ട്.കോം’ പ്രതിസന്ധിയുടെ കാലത്തും കടരഹിത ബിസിനസിലൂടെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിനു സാധിച്ചിരുന്നു. ബെംഗളൂരുവിൽ 3,000 കോടിയുടെ സയൺ ഹിൽസ് ഗോൾഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയത്.
പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡൻഷ്യൽ പദ്ധതിപോലും കോൺഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളിൽനിന്നു വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
റിയൽ എസ്റ്റേറ്റ് രംഗത്ത് തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പിന് നിലവിൽ വിദ്യാഭ്യാസം, ഗോൾഫിങ്, ബിൽഡിങ് മെറ്റീരിയലുകളുടെ റീട്ടെയ്ൽ ആൻഡ് ഇന്റർനാഷനൽ ട്രേഡിങ്, വിനോദം, ഹോസ്പിറ്റാലിറ്റി മേഖലകളിലും സാന്നിധ്യമുണ്ട്. കോൺഫിഡന്റ് റസിഡൻഷ്യൽ പദ്ധതിക്ക് കീഴിൽ വരുന്നത് ലൈഫ്സ്റ്റൈൽ പ്ലസ്, കോൺഫി ലക്സ്, സ്മൈൽ ഹോംസ് എന്നിവയാണ്.
കോൺഫിഡന്റ് എന്റർടെയ്ൻമെന്റ് എന്ന പേരിലാണ് വിനോദരംഗത്തെ സാന്നിധ്യം. ഹോസ്പിറ്റിലാറ്റി ബിസിനസുകൾ കോൺഫിഡന്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിലും.
കേരളത്തിൽ ജനിച്ച് ബെംഗളൂരുവിൽ വളർന്ന റോയ്, ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റോയി പ്രമുഖ അമേരിക്കൻ ടെക് കമ്പനിയായ എച്ച്പിയിൽ പ്ലാനിങ് മാനേജരായിരിക്കെ, അതു രാജി വച്ചാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ടത്. ഏഴു പേർ ചേർന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായി ബെംഗളൂരുവിലായിരുന്നു തുടക്കം.
പിന്നീട് കൊച്ചി, സിംഗപ്പൂർ, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
നിലവിൽ കോൺഫിഡന്റ് ഗ്രൂപ്പിന് 200ലേറെ പദ്ധതികളും 23,000 ലേറെ ഉപഭോക്താക്കളുമുണ്ട്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) പ്രാബല്യത്തിൽവന്നശേഷം മാത്രം 70ലേറെ പദ്ധതികളാണ് ഗ്രൂപ്പ് പൂർത്തീകരിച്ചത്.
മോഹൻലാൽ നായകനായ ‘കാസനോവ’ എന്ന ചിത്രത്തിലൂടെ 2012ലാണ് ഡോ.റോയ് ചലച്ചിത്ര നിർമാണ രംഗത്തേക്ക് പ്രവേശിച്ചത്.
തുടർന്ന് മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടേറെ സിനിമകളിൽ മുദ്രപതിപ്പിച്ചു. ഒട്ടേറെ ടെലിവിഷൻ റിയാലിറ്റി ഷോകളുടെയും നിർമാണരംഗത്ത് ഡോ.റോയ് പ്രവർത്തിച്ചിട്ടുണ്ട്.
ആതുരസേവന രംഗത്ത് എന്നും മുൻപന്തിയിൽ ഡോ.
റോയിയെ കേരളം കണ്ടു. കേരളം ഏതാനും വർഷംമുൻപ് നേരിട്ട
മഹാപ്രളയാനന്തരം പൂർണമായും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെലവിൽ അദ്ദേഹം 100 വീടുകൾ പ്രളയബാധിതർക്ക് നിർമിച്ച് കൈമാറിയിരുന്നു. 100ലേറെ ഹൃദയശസ്ത്രക്രിയകൾക്കും അദ്ദേഹം സഹായം നൽകി.
കാൻസർ രോഗികൾക്ക് ഉൾപ്പെടെയും സഹായം നൽകുന്നു. നിർധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും അദ്ദേഹം ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ ജൂണിൽ 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിൽ ഡോ.റോയ് പറഞ്ഞതിങ്ങനെ – ‘‘ഇത് കോർപറേറ്റ് സഹായ പദ്ധതിയല്ല.
സ്വന്തം കുടുംബത്തിന്റെ ഫണ്ടിൽ നിന്നെടുത്ത തുകയാണ് ഈ കുട്ടികൾക്ക് സ്കോളർഷിപ്പായി നൽകുന്നത്. ഓരോ കുട്ടിക്കും സഹായം ചെയ്യുമ്പോൾ അതു നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള നിക്ഷേപമാണ്.
പഠിക്കാൻ മിടുക്കുള്ള ഒരു കുട്ടി പോലും അവസരമോ പണമോ ഇല്ലാത്തതിന്റെ പേരിൽ പിന്നാക്കം പോകാൻ പാടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ഫണ്ടിൽ നിന്നുള്ള പണം തന്നെ സ്കോളർഷിപ്പായി നൽകണമെന്നു ചിന്തിച്ചത്’’.
വാഹനപ്രേമി കൂടിയായ ഡോ.റോയിയുടെ ഗാരിജിൽ റോൾസ്-റോയ്സ് അടക്കം ഒട്ടേറെ ആഡംബര വാഹനങ്ങളും വിന്റേജ് വാഹനങ്ങളും കാണാം.
തന്റെ ആദ്യ കാറായ മാരുതി 800 കണ്ടുപിടിക്കുന്നവർക്ക് അദ്ദേഹം 10 ലക്ഷം രൂപ ഓഫർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കാർ കൈയിൽ കിട്ടിയ ഉടനെ അദ്ദേഹം വാക്കുപാലിക്കുകയും ചെയ്തു.
ജീവിതത്തിലെ ആദ്യ കാർ എല്ലാവർക്കും സ്പെഷലാണെന്നാണ് അന്ന് ഡോ. റോയ് പ്രതികരിച്ചത്.
1994ൽ 25-ാം വയസ്സിൽ കയ്യിലെ സമ്പാദ്യംവച്ച് വാങ്ങിയ ആ കാർ. 1997ൽ വിൽക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

